നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: തന്റെ പ്രാണനായ കെവിന്റെ ഓർമ്മയിൽ ജീവിക്കുകയായിരുന്ന നീനു കഴിഞ്ഞ കുറെ ദിവസങ്ങളായി വീടിനു പുറത്തിറങ്ങിയിട്ടില്ല. കെവിനൊപ്പം കണ്ട സ്വപ്നങ്ങൾ നേടിയെടുത്ത് തന്റെ പ്രിയന്റെ ആത്മാവിനെ സന്തോഷിപ്പിക്കുവാൻ നീനു കോളേജിൽ പോവുകയാണ്. എല്ലാത്തിനും താങ്ങും തണലുമായി കെവിന്റെ മാതാപിതാക്കൾ ഒപ്പമുണ്ട്. രാവിലെ കെവിന്റെ ചിത്രത്തിനു മുമ്പിൽ അൽപനേരം നിന്ന് അനുവാദം വാങ്ങിയശേഷമാണ് പിതാവ് ജോസഫിനൊപ്പം നീനു കോളേജിലേക്ക് യാത്ര തിരിച്ചത്. മകൾക്ക് ഉച്ചഭക്ഷണം കൊടുത്തുവിടാൻ അമ്മ മേരിയും മറന്നില്ല. ജോസഫ് നീനൂവുമായി നേരെപോയി പ്രിൻസിപ്പലിനെ കണ്ട ശേഷം അവൾ കൂട്ടുകാരികൾക്കു നടുവിലേക്ക് […]

റോഡരികിൽ ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ ടാറിങ് നടത്തി; കരൾ അലിയിപ്പിക്കുന്ന സംഭവം ആഗ്രയിൽ

സ്വന്തം ലേഖകൻ ആഗ്ര: ആരുടെയെും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. പകുതി ടാറിൽ പുതഞ്ഞ നായയുടെ ചിത്രം ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമത്തിൽ പടർന്നിരുന്നു. താജ്മഹലിനും സർക്യൂട്ട് ഹൗസിനും സമീപത്തേക്കുള്ള റോഡിലാണു ടാറിങ് നടന്നത്. റോഡരികിൽ കിടന്ന നായയെ ഓടിച്ചുവിടാൻ ശ്രമിക്കാതെ, ഉരുകിയ ടാർ അതിന്റെ പുറത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കരാറുകാർക്കു മരാമത്തുവകുപ്പ് നോട്ടീസ്‌ നൽകി. റോഡ് വെട്ടിപ്പൊളിച്ചു നായയുടെ ജഡം നീക്കം ചെയ്തു. നായ ചത്തുകിടക്കുകയായിരുന്നുവെന്നും വാദമുയർന്നു. ഇതു നിഷേധിച്ച് […]

ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം; കെ.എസ്.ആർ.ടി.സി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം. യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെ.എസ.്ആർ.ടി.സിയുടെ വിശദീകരണം. ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ടാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ കോടതിയെ സമീപിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര […]

ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം

സ്വന്തം ലേഖകൻ എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം. ആറു വർഷം മുമ്പ് പി രാജീവ് പാർലമെന്റ് മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50000 രൂപ ചിലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാർത്ഥം വർഷാവർഷം ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖ സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യർഥനയെ മാനിച്ചാണ് […]

എറണാകുളം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ. രാജസ്ഥാൻ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിൻമാൽ സ്വദേശി തൽസറാം(20) എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബ്രോഡ്വെയിലെ എൻഎസ് ട്രേഡേഴ്‌സിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. കടയിലെ ജീവനക്കാരൻ ബബൂട്ടിനെ ചോദ്യം ചെയ്തപ്പോൾ മൊത്തക്കച്ചവടക്കാരനായ തൽസാറാമിനെ കുറിച്ചു വിവരം ലഭിച്ചു. ഇയാളുടെ താമസ സ്ഥലം റെയ്ഡ് നടത്തിയപ്പോൾ ഒരു ലക്ഷം രൂപയുടെ 3000 പായ്ക്കറ്റ് ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും […]

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര.

സ്വന്തം ലേഖകൻ കൊച്ചി: സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. 2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയത് 19നാണ്. ഒന്നാം പിറന്നാൾ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വൺ കാർഡിനു പുറമേ മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നു മെട്രോ അധികൃതർ അറിയിച്ചു. ഒരു വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയുണ്ടായെന്നും നഷ്?ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയിൽ […]

ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കെ.എസ്.ആര്‍.ടി.സി ഫാന്‍സ് ഏറ്റെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫിസില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫിസറായ ഇരുപത്തിനാലുകാരി ആതിര ജയന്‍ ജോലി കഴിഞ്ഞു ചവറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കമാലി അത്താണിയില്‍ നിന്നു രാത്രി ഒന്‍പതരയ്ക്കു ശേഷം ബസില്‍ കയറിയത്. പലപ്പോഴും ഇതേ ബസില്‍ സഞ്ചരിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇതാദ്യമായായിരുന്നുബസ് ആതിര ബസ് […]

ഓട്ടോക്കാർ പോലീസായി; കള്ളനെ കോടതിമുറ്റത്തിട്ടു പിടിച്ചു.

സ്വന്തം ലേഖകൻ തൃശൂർ: മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം ഇങ്ങനെ. ഓട്ടോറിക്ഷയിൽ നിന്നും പതിവായി മോഷണം നടക്കുന്നത് ഡ്രൈവർമാർക്ക് ഒരു ശല്യമായി മാറി. 4000 രൂപയും ആർ.സി ബുക്കും മൊബൈൽ ഫോണും വരെ നഷ്ടപ്പെട്ടവർ ഉണ്ട്. ഓട്ടോയുടെ താക്കോൽ ഡ്രൈവറുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ് ഡാഷ് ബോർഡിൽ നിന്നും മോഷണം പോകുന്നത്. പഠിച്ച കള്ളനേ പൂട്ടാൻ നഗരത്തിൽ പലയിടത്തും […]

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂർ സ്വദേശി പി.വി രാമചന്ദ്രനാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി […]

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു . അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു. അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് അറിയില്ലായിരുന്നു. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് […]