ഓൺലൈൻ വിവാഹ തട്ടിപ്പ് , അനുഭവം തുറന്നെഴുതി യുവതിയുടെ കുറിപ്പ്..

സ്വന്തംലേഖകൻ ഓൺലൈൻ വിവാഹത്തട്ടിപ്പിൽ കുടുങ്ങിയ സുഹൃത്തിന്റെ അനുഭവം തുറന്നെഴുതി യുവതിയുടെ കുറിപ്പ്. കേരളം മാട്രിമോണി യിലൂടെ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്തി വന്നിരുന്ന യുവാവിനെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ ഗാഥാ എന്ന യുവതിയുടെ കുറിപ്പ്. തട്ടിപ്പുകാരനായ യുവാവിന്റെ പേര് ഉൾപ്പടെ ഉള്ള വിവരങ്ങളും ഫോട്ടോയും കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ഗാഥയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.. CRIMINAL ALERT. വിവാഹ തട്ടിപ്പും അനുബന്ധ കുറ്റങ്ങളും. ഇത് ഇങ്ങനെ എഴുതുന്നതിന്റെ നൈതികതയെ കുറിച്ച് ഒരു മാസത്തോളം ആലോചിച്ച ശേഷമാണ് […]

“പപ്പ വരണം.. എനിക്ക് സങ്കടവ പപ്പാ ഇല്ലാതെ..” കണ്ണ് നനക്കും ഉപ്പും മുളകിലെ കേശുവിന്റെ ജീവിതം..

സ്വന്തംലേഖകൻ കുട്ടിക്കാലം എന്നു പറഞ്ഞാൽ കളിയും ചിരിയും വികൃതിയും എല്ലാം നിറഞ്ഞ ഒരു കാലമാണ്.ഇങ്ങനെയുള്ള വികൃതികുട്ടന്മാരെ നമുക്ക് ഒരുപാട് ഇഷ്ടവുമാണ്. അങ്ങനെ നല്ല വികൃതിയും ചുറുചുറുക്കും കുറിക്കുകൊള്ളുന്ന മറുപടികളുമൊക്കെ പറഞ്ഞു നമ്മുടെയൊക്കെ മനസ്സിൽ ഇടംപിടിച്ച ഒരാളാണ് കേശു. 2015 ൽ ഫ്ലവേർസ് ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും എന്ന സീരിയലിലെ ആ വികൃതി കുട്ടനെ ഇഷ്ടപ്പെടാത്തവരായി ആരുംമുണ്ടാവില്ല. എടാ കേശുവേ… എന്ന അമ്മയുടെ നീട്ടിയുള്ള വിളിയും കേശുവിന്റെയും ശിവാനിയുടെയും കൂട്ടുമെല്ലാം മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടമാണ്. ഒരേ എപ്പിസോഡ് തന്നെ പലതവണ പിന്നെയും […]

ബഡായി ബംഗ്ലാവിൽനിന്നും പിഷാരടിയും ,ആര്യയും പുറത്ത് ,പകരം മിഥുനും ലക്ഷ്മിയും..

സ്വന്തംലേഖകൻ മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, പിഷാരടി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവർ ശ്രദ്ധേയ വേഷത്തിലെത്തിയ പരിപാടി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു.ആദ്യ പതിപ്പില്‍ രമേഷ് പിഷാരടിയും ആര്യയും പ്രസീതയും മനോജ് ഗിന്നസും വീണാ നായരുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഇവര്‍ക്കൊപ്പം ധര്‍മ്മജനുമുണ്ടായിരുന്നെങ്കിലും സിനിമയില്‍ തിരക്കു കൂടിയതോടെ ധര്‍മ്മജന്‍ പോയിരുന്നു.എന്നാല്‍ പുതിയ പതിപ്പില്‍ പഴയ താമസക്കാരും പുതിയ താമസക്കാരും തമ്മില്‍ വലിയ വഴക്കാണെന്ന രീതിയിൽ മുകേഷ് […]

ക്യാൻസർ തോറ്റു , വരനില്ലാതെ വധുവായി വൈഷ്ണവി ആ സ്വപ്നത്തിനു നിറംചാർത്തി..

സ്വന്തംലേഖകൻ കതിർമണ്ഡപത്തിൽ പ്രിയതമന്റെ കൈകൾ ചേർത്തുപിടിച്ചു വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുകയെന്നത് എല്ലാ പെൺകുട്ടികളുടെയും പോലെ വൈഷ്ണവിയുടെയും സ്വപ്നമായിരുന്നു. എന്നാൽ കാൻസർ വില്ലനായി എത്തിയതോടെ വിവാഹം എന്ന സ്വപ്നം പാതിവഴിയിൽ അണഞ്ഞു. പക്ഷെ രണ്ടു തവണ കാൻസർ വേട്ടയാടിയിട്ടും തന്റെ ആഗ്രഹത്തെ രോഗത്തിന് വിട്ടു കൊടുക്കാൻ വൈഷ്ണവി തയ്യാറായില്ല .ആദ്യത്തെ തവണ സ്താനാർബുദമാണ് വൈഷ്ണവിയെ ആക്രമിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം കരളിലും നട്ടെല്ലിനും കാൻസർ ബാധയുണ്ടായി. കീമോയുടെ കഠിനവേദനയും ചികിൽസയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും വൈഷ്ണവിയെ ദുഃഖിതയാക്കി. കിമോ ചെയ്ത സമയത്ത് തന്നെ ഏറ്റവും കൂടുതൽ […]

“ഇതിനു ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കില്ല കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ് ” അഡാർ ലൗവിലെ കലാഭവൻ മണിയുടെ ഗാനം നെഞ്ചിലേറ്റി സോഷ്യൽ മീഡിയ..

സ്വന്തംലേഖകൻ കോട്ടയം : ‘ഒരു അഡാര്‍ ലൗ’ ഡിസ്‌ലൈക്കുകൾ കൊണ്ട് ശ്രദ്ധ നേടിയ ചരിത്രമായിരുന്നു. ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനതോടെയാരുന്നു യുട്യൂബിലെ ഡിസ്‌ലൈക്കുകളുടെ തുടക്കം. എന്നാല്‍ പുതിയതായി യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിരിക്കുന്ന ഗാനത്തിന് ഡിസ്‌ലൈക്സ് അടിക്കാൻ മലയാളികളുടെ മനസ്സ് അനുവദിക്കില്ലെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാഷ്അപ്പ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചത്. കലാഭവന്‍ മണിയോടുള്ള ആരാധന മലയാളിയുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്നു എന്നതാണു ഗാനത്തിത്തിനു വരുന്ന […]

അവിവാഹിതരെ ഇതിലേ വരിക: ഞങ്ങളുടെ യുവതികളെ സ്വീകരിക്കൂ; സൗജന്യ ബിയറും വീടും മാസശമ്പളവും നിങ്ങളെ കാത്തിരിക്കുന്നു..!

സ്വന്തം ലേഖകൻ ഐസ് ലൻഡ്: അവിവാഹിതരായ യുവാക്കളെ ഇതിലേ വരിക, ഞങ്ങളുടെ സുന്ദരികളായ യുവതികളെ സ്വീകരിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ആവേശകരമായ സമ്മാനങ്ങളാണ്. സുന്ദരികളായ പെൺകുട്ടികളെയും, ഒപ്പം ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് ക്ഷണിക്കുന്നത് മറ്റൊരുമല്ല.. ഒരു രാജ്യത്തെ സർക്കാർ തന്നെയാണ്. ഐസ് ലൻഡിലെ സർക്കാരാണ് യുവാക്കൾക്ക് എല്ലാ വിധി സൗജന്യങ്ങളും നൽകി ഇവരെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകർഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പുരുഷൻമാരേക്കാൾ സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് സർക്കാർ കടുംകൈയ്്ക്ക് ഇറങ്ങിത്തിരുന്നത്. രാജ്യത്ത് ഒരു പുരുഷന് പതിനഞ്ച് സ്ത്രീകൾ വീതമുണ്ട്. ഇതോടെ […]

പിടിക്കപ്പട്ടാൽ മനുഷ്യവിസർജ്ജമെറിഞ്ഞ് രക്ഷപ്പെടും; ഷാജി ആള് പുലിയാണ്

സ്വന്തം ലേഖകൻ തൊടുപുഴ: വിചിത്രമായ രീതിയിൽ മോഷണങ്ങൾ നടത്തി പ്രശസ്തനായ കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി എന്നറിയപ്പെടുന്ന ഷാജഹാനെ (44) ഒടുവിൽ പൊലീസ് പിടികൂടി. ഒറ്റരാത്രികൊണ്ട് തിരുവനന്തപുരത്ത് ആറു മോഷണങ്ങൾ നടത്തി തൊടുപുഴയിലെത്തി മോഷ്ടിക്കുമ്പോഴാണ് പോലീസ് വലയിലാക്കിയത്. തൊടുപുഴ ജയ്റാണി പബ്ലിക് സ്‌കൂളിന് സമീപത്തെ കപ്പേളയിലെ മോഷണശേഷം റോഡരികിലെ കെട്ടിടത്തിന് മുന്നിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ജോലി അന്വേഷിച്ച് വന്നതാണെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെ പരിശോധിച്ചപ്പോൾ കപ്പേളയിൽനിന്ന് മോഷണംപോയ നാണയത്തുട്ടുകളടക്കം കണ്ടെടുത്തു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ ജൂൺ രണ്ടിന് കാഞ്ഞാർ […]

എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്

കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്. ഒടുവില്‍ കൃഷ്ണകുമാറിന് മുമ്പില്‍ ഫിസിക്‌സ് തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തോല്‍പ്പിച്ച വിഷയത്തിന് മേല്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ കൃഷണ്കുമാര്‍ നേടിയത് ഡോക്ടറേറ്റ്. ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യാ വക്കിലേയ്ക്ക് എത്തിപ്പെടുന്ന തലമുറയ്ക്ക് മാതൃകയായി കൃഷ്ണകുമാര്‍ സിപി എന്ന യുവാവ്. ഏറെ ത്രില്ലടിപ്പിച്ച വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍ സിപി തന്നെയാണ് […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ […]

എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടൻ തിരിച്ചു വിളിക്കുന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് നീനു

സ്വന്തം ലേഖകൻ കോട്ടയം: ‘വിളിക്കാൻ തോന്നുമ്പോൾ മിസ് കോൾ ചെയ്താൽ ഞാൻ തിരിച്ച് വിളിച്ചോളാമെന്ന് കെവിൻ ചേട്ടൻ എപ്പോഴും പറയുമായിരുന്നു. അതായിരുന്നു പതിവും. എന്നാൽ, ഇപ്പോൾ എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടന്റെ കോൾ വരുന്നില്ല…’ തേങ്ങിക്കൊണ്ടാണ് നീനു ഇത് പറഞ്ഞത്. ‘എന്നെ ഹോസ്റ്റലിൽ ആക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഫാൻസി ഷോപ്പിൽ നിന്നും മാല വാങ്ങി ഇട്ടു തന്നു. ആ മാല ഞാൻ ഊരി മാറ്റില്ല’. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങമ്മാരും കൂടി ആലപ്പുഴയ്ക്ക് ടൂർ പോയിരുന്നു. […]