video
play-sharp-fill

നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം: സ്‌കോളര്‍ഷിപ്പുമായി ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍

സ്വന്തം ലേഖകൻ കൊച്ചി : ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്നതിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തു പരീക്ഷയില്‍ ആദ്യമെത്തുന്ന നൂറുപേര്‍ക്കാണ് 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അടുത്ത നൂറ് പേര്‍ക്ക് 30 ശതമാനം സ്‌കോളര്‍ഷിപ്പും, ബാക്കി നൂറു പേര്‍ക്ക് 20 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. ആകെ 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ സെന്ററുകളിലെ ഓയില്‍ ആന്റ് ഗ്യാസ്; മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ […]

ലോക്ഡൗണ്‍ കാലത്ത് ഒരാടിനെ വാങ്ങി; ഇപ്പോള്‍ 20ആടുകളുള്ള ഫാം ഹൗസ് ഓണര്‍മാര്‍; കുട്ടികളുടെ ആട് ഫാം ഹിറ്റ്

സ്വന്തം ലേഖകന്‍ നടുവണ്ണൂര്‍: ലോക് ഡൗണ്‍ കാലത്ത് എല്ലാ കുട്ടികളും മൊബൈലും സൈക്കിളും വാങ്ങിത്തരാന്‍ വാശി പിടിക്കുമ്പോള്‍ കരുവണ്ണൂരിലെ കോഴിക്കാവില്‍ ആറാം ക്ലാസ്‌കാരന്‍ കാര്‍ത്തിക് ദീപേഷിനും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി വിനായക് ദീപേഷിനും രണ്ട് ആടിന്‍ കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം. മാതാപിതാക്കള്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആടുകളെ വാങ്ങി. രണ്ടില്‍ നിന്ന് ഇപ്പോള്‍ ഇരുപതോളം ആടുകളില്‍ എത്തി നില്‍ക്കുന്നു ഇവരുടെ ആട് പ്രേമം. ലോക് ഡൗണില്‍ സ്‌കൂള്‍ അടച്ച സമയത്താണ് ആദ്യമായി രണ്ട് ആട്ടിന്‍കുട്ടികളെ വാങ്ങുന്നത്.പിന്നീട് വീണ്ടും ഏഴ് ആടുകളെ കൂടി വാങ്ങി. മൃഗാശുപത്രിയുടെ പ്രത്യേക […]

ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും; ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് വന്നത് നോട്ട് നിരോധനത്തിന് ശേഷം; കുടുംബസ്വത്തായി കൊണ്ടുനടന്ന കമ്പനി ഒടുവില്‍ പാപ്പരാക്കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര കണ്‍സ്ട്രക്ഷന്‍സ് ഉടമ ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹീരാബാബു ജാമ്യത്തിന് ശ്രമിച്ചത്. ആശുപത്രിവാസം തേടുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി പി.ആര്‍.ഒ യുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് […]

പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടൻ തീരുമാനമാകും ; മകൻ ജയിൽ മോചിതനാകുന്നതും കാത്ത് അർപുതമ്മാൾ

സ്വന്തം ലേഖകൻ ചെന്നൈ: പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. ഇത് സംബന്ധിച്ച നിർദേശം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നൽകി. 1991-ല്‍ ജയിലിലായതു മുതല്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്ന് അഭിഭാഷകന്‍ കെ.ശിവകുമാര്‍ പറഞ്ഞു. ‘എന്റെ മകന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ പറയുന്നു. ഇത്തവണ മോചനമുണ്ടാകുമെന്നും നീതി ഇനി വൈകിപ്പിക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ പ്രതീക്ഷ. ഇത്തവണ ശുഭ വാര്‍ത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പേരറിവാളന്റെ പിതാവ് ജ്ഞാനശേഖരന്‍ പറയുന്നു. അര്‍പുതമ്മാള്‍ […]

സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു; ചുരുളഴിയാത്ത ദുരൂഹതയും കുറുപ്പും..!

സ്വന്തം ലേഖകന്‍ കോട്ടയം: പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ ആളാണ് സുകുമാരക്കുറുപ്പ്. നിരവധി കേസുകള്‍ തെളിയിച്ച, രാജ്യാന്തര ഭീകരരെ വരെ പിടികൂടിയ കേരളാ പൊലീസിന് കുറുപ്പ് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. നിരവധി കഥകളും നോവലുകളും സുകുമാരക്കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ദുല്‍ഭര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പും ആഴ്ചകള്‍ക്കകം തിയേറ്ററുകളിലെത്തും. താടിക്കാരനായ ഒരു സുമുഖന്‍. കുറുപ്പിന്റെ രൂപം മലയാളികളുടെ മനസ്സില്‍, അയാളുടെ തിരോധാനത്തിന്റെ 37ാം വര്‍ഷത്തിലും തെളിമയോടെ നില്‍ക്കുന്നു. 1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും […]

വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

സ്വന്തം ലേഖകന്‍ നാദാപുരം: മുത്തലാഖ് ചൊല്ലാനുള്ള ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിനി ഷഫീനയാണ് ഭര്‍ത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇവരുടെ മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം കുത്തിയിരിപ്പ് സമരത്തിലുണ്ട്. 2010 ഏപ്രില്‍ മാസത്തിലാണ് ഷഫീനയും ഷാഫിയും വിവാഹിതരായത്. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിന്‌ശേഷം ഇരുവരും […]

നോ പാർക്കിങ് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വന്തം ലേഖകൻ കൊച്ചി : ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തിൽ ഇത് സംബന്ധിച്ച ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പങ്ക് വച്ച കുറിപ്പ് വായിക്കാം ; നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു […]

അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

സ്വന്തം ലേഖകന്‍ കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിലെ ശിക്ഷാവിധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ജഡ്ജിയും ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തില്‍ വിധിയില്‍ പാകപ്പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്നാണ് ആരോപണം. വിധിന്യായത്തില്‍ […]

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം […]

കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

സ്വന്തം ലേഖകന്‍ വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ ഒറ്റയാള്‍ പോരാട്ടമെന്നതും ശ്രദ്ധേയം.   തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒറ്റയ്ക്കാണ് ചക്രപാണി കൃഷി ഇറക്കിയത്. വിളവ് ആയപ്പോള്‍ തൊഴിലാളികളെ ഇറക്കി കൊയ്യിക്കാന്‍ പണമില്ലാത്തതിനാല്‍ തനിച്ചാണ് കൊയ്ത്തും തുടങ്ങിയിരിക്കുന്നത്. ഏഴു വര്‍ഷമായി തരിശായി കിടക്കുന്ന പാടം തലയാഴം കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും […]