അളിയനെ വെട്ടിക്കൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി; കൊലപാതകം പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത്; വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം വെട്ടുകത്തി കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് ഒപ്പം താമസിക്കുന്ന നാലാം ഭാര്യയെ വീട്ടില്‍ പറഞ്ഞയച്ച ശേഷം

അളിയനെ വെട്ടിക്കൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി; കൊലപാതകം പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത്; വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം വെട്ടുകത്തി കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് ഒപ്പം താമസിക്കുന്ന നാലാം ഭാര്യയെ വീട്ടില്‍ പറഞ്ഞയച്ച ശേഷം

Spread the love

സ്വന്തം ലേഖകന്‍

പത്തനംതിട്ട : പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത് ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ തള്ളി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. അവിടെവച്ച് ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,000 രൂപ കടം വാങ്ങി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഷറഫുദ്ദീന്‍ മടങ്ങിപ്പോയില്ല. ജനുവരി 19ന് നാട്ടിലെത്തിയ ഹാഷിം പണം ചോദിച്ചതോടെ പലതവണ വാക്കുതര്‍ക്കമുണ്ടായി. പണം നല്‍കിയെങ്കിലും ഷറഫുദ്ദീന് ഹാഷിമിനോട് വൈരാഗ്യം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 31ന് ഹാഷിമിനെ ഫോണില്‍ വിളിച്ച് നാടന്‍ ചാരായമുണ്ടെന്നും ആരെയും കൂട്ടാതെ വീട്ടിലേക്ക് വരാനും ഷറഫുദ്ദീന്‍ പറഞ്ഞു. ഈ സമയം ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചു. രാത്രി ഹാഷിം ഇവരുടെ വീട്ടിലെത്തി ഷറഫുദ്ദീനും നിസാമിനും ഒപ്പം മദ്യപിച്ചു.

ബോധംകെട്ട ഹാഷിമിനെ ഷറഫുദ്ദീന്‍ വീട്ടില്‍ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയില്‍ തള്ളി.

ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാസം 31ന് നടന്ന കൊലപാതകം പുറത്തറിയുന്നത്. ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടില്‍ എത്തിയതോടെയാണ് പൊലീസ് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ഷറഫുദ്ദീനെ വീണ്ടും സംശയിക്കുന്നത്. വീട്ടില്‍ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലര്‍ച്ചെ നാലോടെ വീടുവളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് പൂയപ്പള്ളി പൊലീസും കൊല്ലം സ്പെഷ്യല്‍ തഹസില്‍ദാര്‍ വിപിന്‍, സയന്റിഫിക് ഓഫീസര്‍ സോജ, വിരലടയാള വിദഗ്ദ്ധരായ ടി.ജി. സനന്‍, ആര്‍. വര്‍ഗീസ് എന്നിവരുടെ സംഘം മൃതദേഹം പുറത്തെടുത്തു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ് തല അറ്റുപോകാറായ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാഷിമിന്റെ ഭാര്യ: ഷാമില. മക്കള്‍: മുഹമ്മദ് ആഷിക്, ആസിയ, ആമിന.

 

Tags :