ഓടിളക്കിയുള്ള വോട്ടിംഗ് വൈറലാകുന്നു; പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടിംഗ് നടത്തുന്നു; വെളിച്ചക്കുറവുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല

ഓടിളക്കിയുള്ള വോട്ടിംഗ് വൈറലാകുന്നു; പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടിംഗ് നടത്തുന്നു; വെളിച്ചക്കുറവുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല

സ്വന്തം ലേഖകന്‍

കോഴിക്കോട്: പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ് നടത്തുന്നു. കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടര്‍മാര്‍ ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വെളിച്ചം കിട്ടാനായി മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ തീരുമാനിച്ചു.

വെളിച്ചക്കുറവ് സംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ അധികൃതരോട് പരാതി ബോധിപ്പിച്ചിരുന്നു. വെളിച്ചക്കുറവ് കാരണം വോട്ട് ചെയ്യുന്നതിന്റെ പിന്‍ ഭാഗം മറച്ചിട്ടമില്ല. 132 എയിലെ മറയുടെ ഒരു ഭാഗം പൊളിച്ചു വിടര്‍ത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Tags :