സ്വന്തം ലേഖകൻ
കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. ‘കരുത്തും, കരുതലും…കുടുംബം’ എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.
ഈ ചിത്രത്തിന് ‘മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്’ എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്.

ഇതോടെ നിരവധി യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ കമന്റ് ഏറ്റെടുത്തു. പ്രതിപക്ഷ ബഹുമാനത്തെ പുകഴ്ത്തിയായിരുന്നു മിക്കവരും അഭിപ്രായം രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മുകേഷ് ഇട്ട മറ്റൊരു പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് താരം നല്‍കിയ മറുപടിയും വൈറലാവുകയാണ്. ‘കൊല്ലത്ത് ആദ്യം തോല്‍ക്കുന്നത് നീയായിരിക്കും ******’ എന്നായിരുന്നു മുകേഷിന്റെ ഒരു പോസ്റ്റിന് യുഡിഎഫ് അനുഭാവിയായ യുവാവ് ഇട്ട് കമന്റ്.
‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’ ഉടനെ മറുപടിയുമായി മുകേഷും രംഗത്തെത്തി.
വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു കൊല്ലം മണ്ഡലത്തിൽ. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നടനും എംഎല്‍എയുമായ എം. മുകേഷ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയും ശക്തയായ എതിരാളിയായി രംഗത്തുണ്ടായിരുന്നു.