കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക; ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു..! വൈറലായി കൊച്ചുമിടുക്കന്റെ മലയാളം ഉത്തരകടലാസ്

സ്വന്തം ലേഖകന്‍ കോട്ടയം: കവിതയ്ക്കും കഥയ്ക്കും ആസ്വാദനക്കുറിപ്പെഴുതാതെ ആരും മലയാളത്തിന്റെ കടമ്പ കടന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ, സോഷ്യല്‍മീഡിയയില്‍ ഒരു കൊച്ചുമിടുക്കന്റെ മലയാളം ഉത്തരകടലാസ് വൈറലാകുകയാണ്. പരീക്ഷയ്ക്ക് ചോദിച്ച കവിതാസ്വാദനത്തിന് കുട്ടി നല്‍കിയ ഉത്തരമാണ് ചിരിയും ചിന്തയും പടര്‍ത്തുന്നത്. അമന്‍ ഷസിയ അജയ് എന്ന നാലാംക്ലാസുകാരന്റെ രസകരമായ ഉത്തരകടലാസ് അമ്മയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അമ്മ പങ്ക് വച്ച കുറിപ്പ്, ചോദ്യം :- കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക… ഉത്തരം:- ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു… ?? ചോദ്യം:- അനന്തു ചെയ്ത പ്രവര്‍ത്തിയേകുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ… […]

ഖത്തറില്‍ സ്‌കൂള്‍ അടച്ച് പൂട്ടി, കേരളത്തിലോ? മിന്‍സയെ പോലെ അതിദാരുണമായി പൊലിഞ്ഞ പിഞ്ചോമനകള്‍ ഇവിടെയുമുണ്ട്; ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയും നീതി ലഭിക്കാത്ത മറ്റനേകം കുഞ്ഞുങ്ങളും..!

സ്വന്തം ലേഖകന്‍ കോട്ടയം: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി മിന്‍സ, സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തിന്റെ നടുക്കം നാടിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് ഭീതിയുടെ കനല് കോരിയിട്ട ദാരുണ സംഭവം. രാവിലെ സ്‌കൂളിലേക്ക് ഒരുക്കി വിട്ട കുഞ്ഞിനെ വൈകുന്നേരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുന്ന ചിത്രം ഓര്‍ക്കാന്‍ പോലും കഴിയില്ല. അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്ന മിന്‍സയുടെ കുടുംബത്തിനെ ആശ്വാസിപ്പിക്കാന്‍ വാക്കുകള്‍ പോലുമില്ല. സ്‌കൂള്‍ ബസ് ജീവനക്കാരുടെ നിസ്സാരമായ അശ്രദ്ധയാണ് മിന്‍സയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. സംഭവം നടന്നത് […]

24 വര്‍ഷത്തെ കരിയര്‍; 1500 ന് മുകളില്‍ മത്സരങ്ങള്‍; 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍..! ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവര്‍ ടെന്നിസിന്റെ വേഗതയും ആരാധകര്‍ക്ക് കാഴ്ച വച്ച രാജാവ്; പിന്‍ഗാമികളായ നദാലും ജോക്കോവിച്ചും നക്ഷത്രങ്ങളായി തിളങ്ങിയപ്പോഴും കളിക്കളത്തിലെ സൂര്യന്‍ നിങ്ങളായിരുന്നു; പ്രിയ ഫെഡറര്‍, നന്ദി..!

സ്വന്തം ലേഖകന്‍ ബാസല്‍: സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍ ടെന്നീസ് ലോകത്തെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ലാവര്‍ കപ്പ് ടൂര്‍ണമെന്റ് കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ കൂടിയായ ഫെഡറര്‍ അറിയിച്ചു. 1997 സെപ്റ്റംബറില്‍ 16ാം വയസ്സിലാണ് പ്രഫഷനല്‍ ടെന്നിസില്‍ അരങ്ങേറ്റം കുറിച്ചത്. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. […]

2006ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം; ഐപിഎല്ലിലെ ഇതിഹാസ താരം; മലിംഗയെയും ബ്രെറ്റ്‌ലിയെയും ഗാലറിക്കപ്പുറം പറപ്പിച്ച ആരെയും കൂസാത്ത ബാറ്റ്‌സ്മാന്‍; കളിക്കളത്തിലെ നടക്കുന്ന കൊലയാളി എന്നറിയപ്പെടുന്ന കേരളത്തിന്റെ സ്വന്തം റോബിന്‍ ഉത്തപ്പ വിരമിക്കുമ്പോള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.’ എന്റെ രാജ്യത്തേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുംവിരമിക്കുകയാണ്’ -ഉത്തപ്പ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. മുപ്പത്തിയാറാം വയസിലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് റോബിന്‍ ഉത്തപ്പ വിരമിക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007-ല്‍ ട്വന്റി 20 ലോകകപ്പ് […]

കോട്ടയം കോടിമത മാര്‍ക്കറ്റിലെ തെരുവ് നായ്ക്കളെ കാണാനില്ല; ആശ്വാസമെന്ന് വഴിയാത്രക്കാരും പ്രഭാത സവാരിക്കാരും; ആശങ്കയില്‍ മൃഗസ്‌നേഹികള്‍

സ്വന്തം ലേഖിക കോട്ടയം: കോടിമത മാര്‍ക്കറ്റിലെ തെരുവ് നായ്ക്കള്‍ അപ്രത്യക്ഷമായതില്‍ ആശങ്കയുമായി മൃഗസ്‌നേഹികള്‍ രംഗത്ത്. കോടിമത മാര്‍ക്കറ്റിലും പരിസര പ്രദേശത്തുമായി അധിവസിച്ചിരുന്ന നായ്ക്കളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. സാധാരണയായി മാര്‍ക്കറ്റ് സജീവമാകുന്ന പുലര്‍ച്ച സമയങ്ങളില്‍ തന്നെ നായ്ക്കളും സജീവമാകാറാണ് പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും നായ്ക്കളെ കാണാനില്ലായിരുന്നു. തെരുവ് നായ അക്രമണങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനത്തുടനീളം ഇവയെ കൊന്നൊടുക്കണമെന്ന തരത്തില്‍ ക്യാമ്പയിനുകളും സജീവമാണ്. കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് […]

ഗൂഗിൾ ഹാങൗട്ട്സ് ഇനി ഓർമ; നവംബറിൽ പ്രവർത്തനം നിർത്തും

അമേരിക്കൻ ടെക്നോളജി ഭീമനായ ഗൂഗിൾ നവംബറിൽ മെസേജിംഗ് പ്ലാറ്റ്ഫോമായ ഹാങ്ഔട്ട്സിന്റെ സേവനം അവസാനിപ്പിക്കും. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ഗൂഗിൾ ചാറ്റിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഗൂഗിൾ ഹാങൗട്ട്സിന്റെ പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഈ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളും ഗൂഗിൾ ചാറ്റിലേക്ക് കുടിയേറാൻ തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ ചാറ്റിലേക്ക് ഇതുവരെ മാറിയിട്ടില്ലാത്തവർക്ക് നവംബർ 1 വരെ സമയമുണ്ട്. അതിനുശേഷം, ഹാങ്ഔട്ടുകളിലെ എല്ലാ ചാറ്റുകളും മായ്ച്ചു കളയും. എന്നിരുന്നാലും, എല്ലാ ചാറ്റുകളും ഫയലുകളും ഗൂഗിൾ ചാറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗൂഗിൾ ടേക്ക്ഔട്ട് സിസ്റ്റം […]

ഇന്ധനം നിറയ്ക്കുന്നതിൽ തടസ്സം; ആർട്ടിമിസ് ആദ്യ ദൗത്യം വീണ്ടും മാറ്റി

ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആർട്ടെമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്. ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 ഓഗസ്റ്റ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, റോക്കറ്റിന്‍റെ 4 കോർ സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച […]

അയൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു; ഖത്തറിന് സ്വന്തം എയർസ്‌പേസ്

ദോഹ: ഖത്തറിന് സ്വന്തമായി ഒരു എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ദോഹ എയർസ്‌പേസ് ഈ മാസം 8 മുതൽ നിലവിൽ വരും. സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്ഐആർ) കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ പേരിലാണ് നിലവിൽ എഫ്.ഐ.ആർ. പുതിയ കരാർ നടപ്പിലാകുന്നതോടെ ബഹ്റൈനിൽ നിന്നുള്ള ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും. യു.എ.ഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം 8 […]

അയൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു; ഖത്തറിന് സ്വന്തം എയർസ്‌പേസ്

ദോഹ: ഖത്തറിന് സ്വന്തമായി ഒരു എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ദോഹ എയർസ്‌പേസ് ഈ മാസം 8 മുതൽ നിലവിൽ വരും. സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്ഐആർ) കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ പേരിലാണ് നിലവിൽ എഫ്.ഐ.ആർ. പുതിയ കരാർ നടപ്പിലാകുന്നതോടെ ബഹ്റൈനിൽ നിന്നുള്ള ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും. യു.എ.ഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം 8 […]

ഡിജിറ്റൽ ഇന്ത്യ കുതിക്കുന്നു; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ 31 ദിവസത്തിനിടെ 10.72 ലക്ഷം കോടി രൂപ കൈമാറി. 2016ലാണ് യുപിഐ സേവനം രാജ്യത്ത് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്ത് റെക്കോർഡ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ ഇത് 600 കോടി രൂപ കടന്നിരുന്നു. ആറ് വർഷം മുമ്പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുപിഐ വഴിയുള്ള […]