24 വര്‍ഷത്തെ കരിയര്‍; 1500 ന് മുകളില്‍ മത്സരങ്ങള്‍; 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍..! ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവര്‍ ടെന്നിസിന്റെ വേഗതയും ആരാധകര്‍ക്ക് കാഴ്ച വച്ച രാജാവ്; പിന്‍ഗാമികളായ നദാലും ജോക്കോവിച്ചും നക്ഷത്രങ്ങളായി തിളങ്ങിയപ്പോഴും കളിക്കളത്തിലെ സൂര്യന്‍ നിങ്ങളായിരുന്നു; പ്രിയ ഫെഡറര്‍, നന്ദി..!

24 വര്‍ഷത്തെ കരിയര്‍; 1500 ന് മുകളില്‍ മത്സരങ്ങള്‍; 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍..! ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവര്‍ ടെന്നിസിന്റെ വേഗതയും ആരാധകര്‍ക്ക് കാഴ്ച വച്ച രാജാവ്; പിന്‍ഗാമികളായ നദാലും ജോക്കോവിച്ചും നക്ഷത്രങ്ങളായി തിളങ്ങിയപ്പോഴും കളിക്കളത്തിലെ സൂര്യന്‍ നിങ്ങളായിരുന്നു; പ്രിയ ഫെഡറര്‍, നന്ദി..!

സ്വന്തം ലേഖകന്‍

ബാസല്‍: സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍ ടെന്നീസ് ലോകത്തെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ലാവര്‍ കപ്പ് ടൂര്‍ണമെന്റ് കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ കൂടിയായ ഫെഡറര്‍ അറിയിച്ചു.

1997 സെപ്റ്റംബറില്‍ 16ാം വയസ്സിലാണ് പ്രഫഷനല്‍ ടെന്നിസില്‍ അരങ്ങേറ്റം കുറിച്ചത്. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പര്‍ താരമാണ് ഫെഡറര്‍. 2004 ഫെബ്രുവരി 2 മുതല്‍ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകള്‍ തുടര്‍ച്ചയായി ലോകത്തെ ഒന്നാം നമ്പര്‍ ടെന്നീസ് താരം എന്ന നേട്ടം ഫെഡറര്‍ കൈവരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, 6 വിംബിള്‍ഡണ്‍ കിരീടം, 5 യു.എസ്. ഓപ്പണ്‍ കിരീടം, 1 ഫ്രെഞ്ച് ഓപ്പണ്‍ കിരീടം എന്നിങ്ങനെ 16 ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റര്‍ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റര്‍ സിരീസ് കിരീടങ്ങളും ഫെഡറര്‍ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഫെഡറര്‍, ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന കളിക്കാരനായത്.

ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവര്‍ ടെന്നിസിന്റെ വേഗതയുമായിരുന്നു ഫെഡറിന്റെ പ്രത്യേകത. പിന്‍ഗാമികളായ നദാലും ജോക്കോവിച്ചും കളിക്കളത്തിലെ പുതിയ താരോദയങ്ങളായെങ്കിലും ഫെഡറര്‍ അക്ഷരാര്‍ത്ഥത്തില്‍ ടെന്നിസ് കോര്‍ട്ടുകളിലെ ജ്വലിക്കുന്ന സൂര്യനാണ്.

മൂന്നു വര്‍ഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ കാരണമെന്ന് ഫെഡറര്‍ വ്യക്തമാക്കി. തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിച്ചുവെന്നും ഫെഡറര്‍ കുറിച്ചു. 23 ഗ്രാന്‍സ്‌ലാം കിരീടം നേടിയ വനിതാ സൂപ്പര്‍താരം സെറീന വില്യംസിനു പിന്നാലെ ഫെഡററും റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍, ടെന്നിസില്‍ ഒരു തലമുറയാണ് മാറുന്നത്.