പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും; അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രം; കേരളത്തിലെ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്നറിയാൻ രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം

സ്വന്തം ലേഖകൻ  ഡല്‍ഹി: പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രമാണുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.   കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സുധാകരനാണ് മുന്‍തൂക്കം. കൊടിക്കുന്നില്‍ സുരേഷിന്റെ പേരുയര്‍ന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.   നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കകുയാണ്.   സംസ്ഥാനത്തെ പാര്‍ട്ടി […]

സുന്ദരയുടെ പിന്മാറ്റം; കെ സുരേന്ദ്രനെതിരേ കേസെടുക്കാമെന്ന് കോടതി; കുഴല്‍പണക്കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ കാസർഗോഡ് :മൽസരത്തിൽ നിന്ന് പിന്മാറാൻ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയും, കെ സുരേന്ദ്രൻ്റെ അപരനുമായിരുന്ന കെ. സുന്ദരക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണത്തില്‍ കേസെടുക്കണമെങ്കില്‍ […]

ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പരിഹസിച്ച് ഷാഫി; ഒത്തുകളി ആരോപിച്ച് വി.ഡി സതീശന്‍; തെളിവ് പോക്കറ്റിലുണ്ടെങ്കില്‍ പുറത്തിടാന്‍ പിണറായി; കൊടകര കേസില്‍ നിയമസഭയില്‍ വാക്‌പോര്

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും ബിജെപി അധ്യക്ഷന്‍ എന്ന് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് മടിയാണെന്നും സതീശന്‍ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗൗരവമായ അന്വേഷണം നടക്കുകയാണെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം അജന്തയുണ്ടായിരുന്നു. മഞ്ചേശ്വരത്തും പാലക്കാടും അത് പ്രത്യക്ഷമായിരുന്നു. കുഴല്‍പ്പണക്കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ഉണ്ടായേക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. […]

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം; സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്റെ രാഷ്ട്രീയഭാവി അസ്തമിക്കും; സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകം

സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കൊടകര കുഴല്‍പണ കേസിലും പ്രതിസ്ഥാനത്ത് വന്നതോടെ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയില്‍. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രനെ അത് പ്രതിരോധത്തിലാക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാത്ത് വന്നതോടെ ബിജെപിയ്ക്ക് സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കും. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി […]

ഒപ്പമുണ്ട് ഡിവൈഎഫ്ഐ ; പുതുപ്പള്ളിയിൽ ഇരുനൂറ്റി അൻപത് വീടുകളിൽ കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ പുതുപ്പള്ളി: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ഇരുനൂറ്റി അൻപത് കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ മണ്ണാത്തിമറ്റം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉദ്ഘാടനം സി പി എം ഏരിയാ കമ്മറ്റി സെക്രട്ടറി സുഭാഷ് വർഗീസ് നിർവഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജയ്ക് സി തേമസ്, സി പി എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സജേഷ് തങ്കപ്പൻ ,ഡി വൈ എഫ് ഐ പുതുപ്പള്ളി മേഖല സെക്രട്ടറി നിധിൻ ചന്ദ്രൻ , […]

മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി, ഫലം കണ്ട് പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ – ഇൻ പ്രോഗ്രാം; ചുമതലയേറ്റ് പതിനഞ്ച് ദിവസത്തിനകം മികച്ച മന്ത്രിയെന്ന് പേരെടുത്ത് മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചു പോയതാണ് ഒരു ടാർ മിക്സിംഗ് യൂനിറ്റ്, താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവിൽ അപകട സാധ്യത ഉണ്ട്, മാറ്റാൻ ഇടപെടണം” തൃശൂർ നെടുമ്പുറയിലെ സുമിത്രൻ പൊതുമരാമത്ത് – ടൂറിസം മന്ത്രിയോടു പറഞ്ഞ പരാതി ഇതായിരുന്നു. ‘റോഡറിയാൻ ജനങ്ങളിലേക്ക് ‘ എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോൺ – ഇൻ പരിപാടിയിലാണ് സുമിത്രൻ മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ചത്. മന്ത്രി പരിപാടിക്കിടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാൻ […]

കെ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് അഴിമതിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയ സുന്ദരയെ കാണാനില്ല; കർണ്ണാടകയിലെന്ന് സൂചന;പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: ബിജെപിയുടെ അസ്ഥിവാരം തോണ്ടുന്ന വിവാദ വെളിപ്പെടുത്തൽ നടത്തിയ സുന്ദരയെ കാണാനില്ല. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ പണം നല്‍കി സ്വാധീനിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി വി.രമേശന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കെ സുന്ദരയുടെ വെളിപ്പെടുത്തലിനു ശേഷം രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി ബെദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം, സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക കോടതിയുടെ അനുമതിയോടെയാകും. ഇതിനായുള്ള അപേക്ഷ […]

കുരുക്ക് മുറുക്കി പോലിസ് ;സുരേന്ദ്രൻ്റെ മകൻ ധർമരാജനെ പലതവണ വിളിച്ചതായി കണ്ടെത്തൽ; സുരേന്ദ്രൻ്റെ കസേര തെറിച്ചേക്കും

സ്വന്തം ലേഖകൻ തൃശൂര്‍: കുഴല്‍പണ കേസില്‍ കുരുക്ക് മുറുക്കി പോലീസ് .കെ സുരേന്ദ്രൻ്റെ മകനിലേക്കാണ് അന്വേഷണം നീളുന്നത്. പലതവണ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഈ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചറിയും. ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ കോന്നിയില്‍ വെച്ച്‌ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വിവരം. സുരേന്ദ്രന്റെയും മകന്റെയും മൊഴി പോലീസ് എടുക്കും. ഇതിലൂടെ അക്കാര്യം വ്യക്തമാകും. നേരത്തെ സുരേന്ദ്രന്റെ സഹായികളും ധര്‍മരാജനെ ഫോണില്‍ വിളിച്ചെന്ന് മൊഴി നല്‍കിയിരുന്നു. ഇന്ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. പുതിയ ആരോപണങ്ങള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്നതാണ്. കോര്‍കമ്മിറ്റിയില്‍ […]

കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടു നിരോധനം കൊണ്ടുവന്നവർ തന്നെ കള്ള പണ ഇടപാടിൽ കുടുങ്ങി;ആകെ നാറി തലയിൽ മുണ്ടിട്ട് ബി.ജെ.പി നേതാക്കൾ ;സുരേന്ദ്രനെ പുറത്താക്കും മുൻപ് രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾ .

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടു നിരോധനം കൊണ്ടുവന്ന ബി ജെ പി തന്നെ കള്ള പണ വേട്ടയിൽ കുടുങ്ങി. കുഴല്‍പ്പണക്കേസില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് പുറത്താക്കുന്നതിനുമുമ്പ് കെ സുരേന്ദ്രനും സംഘവും സ്ഥാനമൊഴിയണമെന്ന് വിമതര്‍. സുരേന്ദ്രനെ ന്യായീകരിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരനല്ലാതെ മറ്റാരും രംഗത്തിറങ്ങാത്തതും ശ്രദ്ധേയമാണ്. നിസ്സാര കാര്യങ്ങളില്‍പ്പോലും ചാനല്‍ ചര്‍ച്ചയില്‍ സജീവമാകുന്ന ഒരാളും ഇതുവരെ മിണ്ടിയിട്ടില്ല. സാധാരണ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കിയത് സുരേന്ദ്രനും വി മുരളീധരനുമടങ്ങുന്ന നേതൃത്വമാണെന്നാണ് മറ്റ് നേതാക്കളുടെ പ്രധാന ആക്ഷേപം. ഇക്കാര്യം മുതിര്‍ന്ന […]

കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ എസ് ബ്രിഗേഡ്; പണ്ട് കണ്ണൂരില്‍ നിന്നും ആലപ്പുഴ്ക്ക് ഓടിച്ച കെ സി ഹൈക്കമാന്‍ഡിലെ വന്മരമായത് സുധാകരന് തിരിച്ചടിയായേക്കും; കൊടിക്കുന്നില്‍ സുരേഷും പിടി തോമസും കെവി തോമസും സാധ്യതാ പട്ടികയില്‍; തലമുറ മാറ്റം ഉണ്ടായാല്‍ ഷാഫിക്കോ വിഷ്ണുനാഥിനോ നറുക്ക് വീഴും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ.സുധാകരന്‍. 73 കാരനായ സുധാകരന് ഇത് നിര്‍ണ്ണായക അവസരമാണ്. ഇത്തവണയില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന് അറിയാവുന്ന സുധാകരന്‍ എന്തു വീട്ടു വീഴ്ചയും ചെയ്ത് പാര്‍ട്ടി പിടിക്കാന്‍ സാധ്യതയുണ്ട്. പഴയ നിലപാടുകള്‍ മാറ്റാനും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാനും അദ്ദേഹവും ഗ്രൂപ്പായ കെ എസ് ബ്രിഗേഡും തയ്യാറായിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്ക് സുധാകരന്‍ ഓടിച്ചു വിട്ട കെ.സി വേണുഗോപാല്‍ ഇപ്പോള്‍ അതീവ ശക്തനായി ഹൈക്കമാന്‍ഡില്‍ വളര്‍ന്നു നില്‍ക്കുന്നത് സുധാകരന് വന്‍ […]