കുരുക്ക് മുറുക്കി പോലിസ് ;സുരേന്ദ്രൻ്റെ മകൻ ധർമരാജനെ പലതവണ വിളിച്ചതായി കണ്ടെത്തൽ; സുരേന്ദ്രൻ്റെ കസേര തെറിച്ചേക്കും
സ്വന്തം ലേഖകൻ
തൃശൂര്‍: കുഴല്‍പണ കേസില്‍ കുരുക്ക് മുറുക്കി പോലീസ് .കെ സുരേന്ദ്രൻ്റെ മകനിലേക്കാണ് അന്വേഷണം നീളുന്നത്. പലതവണ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
ഈ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചറിയും. ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വിവരം. സുരേന്ദ്രന്റെയും മകന്റെയും മൊഴി പോലീസ് എടുക്കും. ഇതിലൂടെ അക്കാര്യം വ്യക്തമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ സുരേന്ദ്രന്റെ സഹായികളും ധര്‍മരാജനെ ഫോണില്‍ വിളിച്ചെന്ന് മൊഴി നല്‍കിയിരുന്നു. ഇന്ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
പുതിയ ആരോപണങ്ങള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്നതാണ്. കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രന്റെ രാജിക്കായുള്ള ആവശ്യം ശക്തമാകാനാണ് സാധ്യത. പാര്‍ട്ടിയില്‍ നിന്ന് ഈ വിഷയത്തില്‍ സുരേന്ദ്രന് കാര്യമായ പിന്തുണയൊന്നും കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് തോല്‍വി, കൊടര കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ അതൃപ്തി എന്നവയെല്ലാം യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.
അതേസമയം കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം സുരേന്ദ്രന്‍ പക്ഷം നടത്തുമെന്നാണ് സൂചന. നേരത്തെ കേസുമായി ബ ന്ധപ്പെട്ട് സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡൈവര്‍ ലബീഷ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അന്വേഷണം സുരേന്ദ്രനിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു.
കുഴല്‍പണ ഇടപാട് നടന്ന ദിവസങ്ങളില്‍ ഇവര്‍ ധര്‍മരാജനുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്ക് വേണ്ടിയാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനാണ് പോലീസ് ശ്രമിക്കുന്നത്.
കുഴല്‍പണ കേസിനെ രാഷ്ട്രീയമായി മാറ്റാനുള്ള സുരേന്ദ്രന്റെ നീക്കങ്ങളൊന്നും വലിയ രീതിയില്‍ വിജയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പിന്തുണയില്ലാത്തതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ സുരേന്ദ്രനും ഒപ്പമുള്ള നേതാക്കള്‍ക്കും ഇപ്പോഴത്തെ ആരോപണങ്ങളും സത്യാവസ്ഥ കോര്‍ കമ്മിറ്റിയില്‍ വിശദീകരിക്കേണ്ടി വരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതൃത്വത്തിന്റെ വിശ്വാസ്യത ഈ കേസോടെ ഇല്ലാതായി എന്നാണ് പ്രമുഖ നേതാക്കളുടെ വിമര്‍ശനം.