play-sharp-fill
അവർ ടിവിയിൽ വരുന്നത് സൗന്ദര്യം കാണിക്കാൻ; ആരോഗ്യ മന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുത്തു

അവർ ടിവിയിൽ വരുന്നത് സൗന്ദര്യം കാണിക്കാൻ; ആരോഗ്യ മന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീ‌ല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്.

എറണാകുളം നോര്‍ത്ത് പൊലീസാണ് ഹൈക്കോടതി അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് ജോര്‍ജിനെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ ടീവിയിൽ വരുന്നത് സൗന്ദര്യം കാണിക്കാൻ, അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ,എയ്‌ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. അത് ജനങ്ങളെ കാണിച്ചിട്ട് ഏന്തുകിട്ടാനാ” എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ. മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ഒരു സ്ത്രീയേയാണ് മന്ത്രിയാക്കിയതെന്നും, കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും, പിണറായുടെ അസിസ്റ്റന്‍റായ ആളെ പിടിച്ചു മന്തിയാക്കിയിരിക്കുന്നതെന്നും ജോർജ് സംഭാഷണത്തിൽ പറയുന്നുണ്ട്

ക്രൈം സ്‌റ്റോറി മലയാളം എന്ന ഫേസ്‌ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് മന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

കേരളത്തിന് അപമാനമാണ് വീണ ജോര്‍ജ് എന്ന് ആരോപിക്കുന്ന പി.സി ജോര്‍ജ് തുടര്‍ന്ന് കടുത്ത സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് പരാതി.

സ്‌ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ് നല്‍കിയത്. ഇന്ത്യ ശിക്ഷാ നിയമം 509-)0 വകുപ്പനുസരിച്ചാണ് കേസ്.