സുധീരൻ്റെ പരാതി എന്താണെന്ന് അറിയില്ല; രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാം; നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് കെ സുധാകരൻ

സുധീരൻ്റെ പരാതി എന്താണെന്ന് അറിയില്ല; രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാം; നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രാജിവച്ച നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

രാജിക്കത്ത് കിട്ടിയിട്ടുണ്ട്. സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല. രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാമെന്ന് അദ്ദേഹം പറഞ്ഞു.

ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോണ്‍ഗ്രസില്‍ കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍ പലരും എത്താറില്ല. മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കുന്നില്ലെന്നും ആരെയും ഒഴിവാക്കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ വെള്ളിയാഴ്ച രാത്രിയോടെയാണ് സുധീരന്‍ രാജിക്കത്ത് നല്‍കിയത്. കൂടിയാലോചനകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം. സുധീരന്‍ രാജിവച്ചത്.