video
play-sharp-fill

കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമി നാളെ 4.30ന് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. കർണാടക ഗവർണറായ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുക്കും. ഭാരതീതീർത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുന്നതോടൊപ്പം ധർമ ശാല, ശൃംഗേരി ക്ഷേത്രങ്ങളിലെ ദർശനത്തിനു ശേഷം ആയിരിക്കും സത്യ പ്രതിജ്ഞ. ചടങ്ങിൽ സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിൽ ഏകാധിപതിയായി പ്രവർത്തിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ ഉപദേശം സ്വീകരിക്കുമെന്നും രാഹുലിന്റെ വസതി സന്ദർശിച്ചപ്പോൾ കുമാര സ്വാമി ഉറപ്പുനൽകി. കർണാടകയിൽ ആരംഭിച്ച കുട്ടുകെട്ട് തിരഞ്ഞെടുപ്പ് മുന്നിൽ […]

മാണിയെ കാണാൻ യു.ഡി.എഫ്. നേതാക്കൾ പാലായിലെ വീട്ടിൽ; കെ.എം. മാണി യു.ഡി.എഫിലേക്ക് ; പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും

  പാലാ: കെ.എം. മാണി തിരികെ യു.ഡി.എഫിലേക്കെന്ന് സൂചന. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ പത്തിനു പാലായിൽ ഉണ്ടായേക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, മുസ്ലീംലീഗ് നേതാവും എം.പി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി ഒന്നേകാൽ മണിക്കൂറോളം ചർച്ച നടത്തിയതിനു പിന്നാലെയാണ് മാണിയുടെ മടക്കത്തിന് ആക്കംകൂടുന്നത്. ചെങ്ങന്നൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസിന്റെ(എം) പിന്തുണ ആവശ്യപ്പെട്ടതിനൊപ്പം യു.ഡി.എഫിലേക്ക് […]

കുതിരയ്ക്ക് എന്താണ് നിയമസഭയിൽ കാര്യം.? കുതിരക്കച്ചവടം എങ്ങിനെ രാഷ്ട്രീയത്തിൽ എത്തി

പൊളിറ്റിക്കൽ ഡെസ്‌ക് രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് കുതിരക്കച്ചവടം. എന്നാൽ, തിരഞ്ഞെടുപ്പും കുതിരക്കച്ചവടവും തമ്മിലെന്ത് ബന്ധമെന്ന് പലർക്കും തോന്നാം. പിന്നെ എങ്ങിനെ തിരഞ്ഞെടുപ്പിലെ തിരിമറികൾക്ക് ഈ പേര് വന്നെന്നാവും. അതിനു പിന്നിലൊരു കഥയുണ്ട്. വർഷങ്ങൾ പഴക്കമുള്ള കഥ. വിക്കിപീഡിയ പറയുന്നത് ഈ പ്രയോഗത്തിന് കുതിരയുമായി ബന്ധമുണ്ടെന്നാണ്. യഥാർത്ഥത്തിൽ കുതിരയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യാപാരരീതിയാണ് കുതിരക്കച്ചവടം (Horse trading). കുതിര ഇടപാട് (Horse Dealing) എന്നും പറയും. വില്പനക്ക് വച്ച കുതിരയുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ഏറ്റവും ദുഷ്‌കരമായതിനാൽ കുതിരക്കച്ചവടം […]

കർണ്ണാടകയിലെ ജനാധിപത്യ ധ്വംസനം: കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും

സ്വന്തം ലേഖകൻ ഡൽഹി: കർണ്ണാടകയിൽ ഗവർണർ നേരിട്ട് നടത്തിയ രാഷ്ട്രീയ അട്ടിമറിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധിക്കു ശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. കര്‍ണാടകയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഇന്നലെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  

കർ’നാടക’ത്തിൽ ബിജെപിക്ക് തിരിച്ചടി: ശനിയാഴ്ച വിശ്വാസവോട്ട്; ഒടുവിൽ കോൺഗ്രസിന്റെ പുഞ്ചിരി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കു നാളെ അന്ത്യമായേക്കും. സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പ മേയ് 19 ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന കർശന നിർദേശമാണ് സുപ്രീം കോടതി നൽകിയത്. യദൂരിയപ്പ സർക്കാരിനു പതിനഞ്ച് ദിവസം സമയം നൽകിയ ഗവർണ്ണറുടെ തീരുമാനത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലിനു ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടണമെന്നാണ് സർക്കാർ അന്തിമ നിർദേശം നൽകിയിരിക്കുന്നത്. ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ച കർണാടക ഗവർണറുടെ നടപടി ചോദ്യം ചെയ്ത് […]

നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പതിനായിരം കോടി വാരിവിതറി ബിജെപി. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച് ഓപ്പറേഷൻ കമല വഴി, കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നു കോൺഗ്രസ് എംഎൽഎമാർ എവിടെയാണെന്നു വ്യക്തമായ സൂചന നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിക്കുന്നില്ല. ഇതിനിടെ കോൺഗ്രസ് – ബിജെപി എംഎൽഎമാരെ തോക്കിൻ മുനയിൽ നിർത്തിയാണ് ഇരുവിഭാഗവും തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. എംഎൽഎമാർക്കു സുരക്ഷ ഉറപ്പാക്കാൻ ബിജെപി സംസ്ഥാന പൊലീസിന്റെയും, കേന്ദ്ര സേനയുടെയും സഹായം തേടിയിട്ടുണ്ട്. ഇതിനിടെ […]

വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിം ലീഗും എന്ന് ആരോപണം ഉയർത്തിയാണ് മന്ത്രി കെടി ജലീൽ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവെരക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി […]

മുപ്പത് എംഎൽഎമാർ കൂറുമാറും: ഒരാഴ്ചയ്ക്കകം കർണ്ണാടകത്തിൽ യദ്യൂരപ്പ മുഖ്യമന്ത്രി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 224 അംഗ കർണ്ണാടക നിയമസഭയിൽ 222 സീറ്റിലെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഇതിൽ 10 സീറ്റാണ് ബിജെപിയ്ക്കു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളുടെ അകലം. 78 സീറ്റ് നേടിയ കോൺഗ്രസും 38 സീറ്റ് നേടിയ ജനതാദൾ സെക്യുലറും ചേർന്നാൽ 116 സീറ്റാകും. കേവല ഭൂരിപക്ഷം സുഖമായി നേടാൻ […]

ചാക്കിട്ട് പിടിക്കാൻ ബിജെപി: മൂന്നു കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല; കോടികൾ കിലുങ്ങുന്ന കർണ്ണാടക

സ്വന്തം ലേഖകൻ ബംഗളൂരു: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെ വന്നതോടെ കോടികൾ കിലുങ്ങുന്ന പണ സഞ്ചിയുമായി ബിജെപി കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു എംഎൽഎയ്ക്ക് ഒന്നു മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി ഇപ്പോൾ വില പറഞ്ഞിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. 2008 ഇതേ ഓപ്പറേഷൻ താമരയിലൂടെയാണ് ബിജെപി സർക്കാർ കർണ്ണാടകത്തിൽ അധികാരത്തിൽ എത്തിയത്. മറ്റുകക്ഷികളുടെ എം.എൽ.എ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബി.ജെ.പി.യിൽ എത്തിക്കുന്നതാണ് ഓപ്പറേഷൻ താമരയുടെ രീതി. ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാർഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. […]

കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

സ്വന്തം ലേഖകൻ ബംഗളൂരു: ഏതു വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കർണ്ണാടകത്തിൽ ബിജെപി ചിത്രത്തിൽ നിന്നും പുറത്തായി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്ര്‌സ് മുന്നോട്ടു വന്നതോടെ ഇതിലും വലുതെന്തിങ്കുലം പുറത്തിറക്കിയെങ്കിൽ മാത്രമേ ഇനി ബിജെപിക്ക് കർണ്ണാടകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുള്ളൂ. മന്ത്രിസഭ രൂപീകരിക്കാൻ പുറത്ത് നിന്നും കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം […]