നോട്ട് വാരിവിതറി ബിജെപി: തോക്കിൻ മുനയിൽ എം.എൽഎമാർ; കർണ്ണാടകയിൽ ഭരണം പിടിക്കാൻ പതിനായിരം കോടി
പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകയിൽ ഭരണം പിടിക്കാനുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പതിനായിരം കോടി വാരിവിതറി ബിജെപി. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച് ഓപ്പറേഷൻ കമല വഴി, കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മൂന്നു കോൺഗ്രസ് എംഎൽഎമാർ എവിടെയാണെന്നു വ്യക്തമായ സൂചന നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിക്കുന്നില്ല. ഇതിനിടെ കോൺഗ്രസ് – ബിജെപി എംഎൽഎമാരെ തോക്കിൻ മുനയിൽ നിർത്തിയാണ് ഇരുവിഭാഗവും തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. എംഎൽഎമാർക്കു സുരക്ഷ ഉറപ്പാക്കാൻ ബിജെപി സംസ്ഥാന പൊലീസിന്റെയും, കേന്ദ്ര സേനയുടെയും സഹായം തേടിയിട്ടുണ്ട്. ഇതിനിടെ […]