സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ : ഉമ്മൻ ചാണ്ടി

സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവ്വീസ് സംഘടനകൾ മികച്ച സംഭാവനകളാണ് നൽകിയതെന്ന് എ.ഐ .സി സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ടോമി കല്ലാനി , തോമസ് കല്ലാടൻ , കോട്ടാത്തല മോഹനൻ , എൻ.രവികുമാർ , എൻ.കെ. ബെന്നി, പി. ഉണ്ണികൃഷ്ണൻ , ചവറ ജയകുമാർ , ബി.മോഹനചന്ദ്രൻ , എ.എം. ജാഫർ ഖാൻ , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , സഞ്ജയ് എസ് നായർ തുടങ്ങിയ രാഷ്ട്രീയ,സർവീസ് സംഘടനാ രംഗത്തെ പ്രമുഖരായ നേതാക്കൾ പങ്കെടുത്തു …

മൂന്ന് പതിറ്റാണ്ട് കാലഘട്ടത്തിലെ നിസ്വാർത്ഥമായ സംഘടനാ പ്രവർത്തനത്തിന് ശേഷം പടിയിറങ്ങുന്ന സൗമ്യനായ സംഘടനാ നേതാവ്, ഇ എൻ ഹർഷകുമാറിന് നൽകിയ യാത്രയയപ്പ് സമ്മേളനം ജില്ലയിലെ നേതാക്കളും പ്രവർത്തകരും ആവേശപൂർവ്വമാണ് ഏറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group