play-sharp-fill

ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോൺഗ്രസിനെ രക്ഷിക്കാനായില്ല; മാധ്യമങ്ങൾക്ക് മുമ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെ ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്ത്

പൊളിറ്റിക്കൽ ഡെസ്‌ക് കോന്നി: ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവർത്തകർക്ക് ഊർജ്ജം പകരുമെന്ന നേതാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് കോന്നിയിലെ കോൺഗ്രസിനുള്ളിൽ തമ്മിലടി രൂക്ഷമായി. മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ ഇഷ്ടക്കാരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെയാണ് ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറവും എം.എസ് പ്രകാശും രംഗത്തെത്തിയത്. എ.ഐ.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങൾ തീരുമാനിക്കുമെന്നിരിക്കേ അടൂർ പ്രകാശ് ഇപ്പോൾ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, താരിഖ് അൻവർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരേ നടപടി […]

മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സൂപ്പർതാരം മോഹൻലാലിനെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കവുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അന്ന് മോഹൻലാൽ അറിയിച്ചിരുന്നു. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇന്നും വീണ്ടും ആരംഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് […]

പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ […]

കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

സ്വന്തം ലേഖകന്‍ കോട്ടയം: മാണി സി കാപ്പന് പാലായില്‍ പിന്തുണയേറുമ്പോള്‍ ജോസ് കെ. മാണിയെ രംഗത്തിറക്കി കാപ്പനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നീക്കം. ഞായറാഴ്ച മുതല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും. പാലായില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ.മാണി ഒരാഴ്ചയ്ക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും. കാപ്പന്റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ […]

കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ പകരക്കാരനായി സമദാനിയോ?; ഭാഷാ പരിജ്ഞാനം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; പാണക്കാട് കുടുംബത്തിനും പ്രിയങ്കരന്‍

സ്വന്തം ലേഖകന്‍ മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്സഭാ സീറ്റില്‍ എം പി അബ്ദു സമദ് സമദാനി മത്സരിച്ചേക്കും. മലപ്പുറം സീറ്റില്‍ നിരവധി പേരുകളാണ് മുസ്ലിം ലീഗ് പരിഗണിച്ചിരുന്നത്. ദേശീയ സെക്രട്ടറി സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ പേരുകളും മുസ്ലീം ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദു സമദ് സമദാനിയെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ധാരണയായത് എന്നാണ് പുറത്ത് വരുന്ന […]

അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണ് ; അവിടെ നീർക്കോലിയും ചീങ്കണ്ണിയുമൊക്കെയുണ്ട് ; കാപ്പനെ ട്രോളി സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു പാലാ സീറ്റിനെ ചൊല്ലിള്ള മാണി സി.കാപ്പന്റെ ആവകാശവാദം. ഏറെ ചർച്ചകൾക്കൊടുവിൽ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിലേക്ക് ചേക്കേറുന്ന തീരമാനമാണ് മാണി സി.കാപ്പൻ സ്വീകരിച്ചത്. ഇപ്പോഴിതാ സീറ്റ് തർക്കത്തെ തുടർന്ന് യു.ഡി.എഫിലേക്ക് ചേക്കേറിയ മാണി സി.കാപ്പനെ ട്രോളി സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വാസവൻ കാപ്പനെ വിമർശിച്ചിരിക്കുന്നത്. വി.എൻ വാസവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം #താറാവിൻകുഞ്ഞിനൊരു #മുന്നറിയിപ്പ് പഴമക്കാർ പറഞ്ഞു കേട്ടൊരു […]

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

സ്വന്തം ലേഖകന്‍ കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം; തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഏറിയ പങ്കും; അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായി കാണും; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കിയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള […]

പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിച്ചത് മന്ത്രി ജി സുധാകരനും സംഘവും; വൈകിട്ട് നാലര വരെ വിവിധ ഉദ്ഘാടന പരിപാടികള്‍

സ്വന്തം ലേഖകന്‍ കൊച്ചി: ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ പ്രധാനമന്ത്രി വിമാനമിറങ്ങും. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് […]