ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ ഇടതുപക്ഷം: ജോസ് കെ.മാണി; കേരള യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് ആവേശകരമായ സമാപനം

സ്വന്തം ലേഖകൻ എറണാകുളം : ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ അധ്വാനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ഇടതുപക്ഷം ചേര്‍ന്ന് നിന്നത് ജനങ്ങള്‍ മറക്കില്ല. ഇന്നാരും ഓര്‍ക്കുകപോലും ചെയ്യാത്ത ആണവകാരാറിന്റെ പേരിലാണ് നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ഏറ്റവുമൊടുവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനൊപ്പം മതേതര […]

രണ്ട് സീറ്റ് ന്യായമായ ആവശ്യം  : കെ എം. മാണി

സ്വന്തം ലേഖകൻ കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട്  സീറ്റ് എന്ന കേരള കോൺഗ്രസ് എമ്മിന്റെ ന്യായമായ  ആവശ്യത്തിൽ പാർട്ടി ഉറച്ചു  നിൽക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.  കേരള കോൺഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ്  രണ്ട് സീറ്റ് . അത് പാർട്ടിക്ക് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്ടു സീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന്  കരുതുന്നില്ലെന്ന്  കെ.എം. മാണി വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: സംഘപരിവാറിന്റെയും ഹിന്ദുമഹാ സഭയുടെയും ഗാന്ധി നിന്ദയ്ക്കെതിരെ ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി പ്രതിമയ്‌ക്ക്‌ സമീപം ഗോഡ്‌സെയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി. നരേന്ദ്രമോദി സർക്കാരിനെതിരായ ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ള വെറും നാടകങ്ങളാണ് ഹിന്ദുമഹാസഭയും മറ്റ് സംഘപരിവാരങ്ങളും നടത്തുന്നത്. റാഫേൽ ഇടപാടിൽ മോഡിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോഴൊക്കെ ഇത്തരം നാടകങ്ങൾ അരങ്ങേറാറുണ്ടെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് […]

ആവേശത്തിന്റെ പൂരക്കാഴ്ചകൾ തീർത്ത് കേരളയാത്ര; ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി ബഡ്ജറ്റിനെ തരംതാഴ്ത്തി  : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനത്ത് കര്‍ഷക പോരാട്ടത്തിന്റെ തിരളിയക്കം സൃഷ്ടിച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. തൃശൂരിന്റെ തനത് ശൈലിയായ പഞ്ചവാദ്യം, പൂക്കാവടി എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും യാത്രയ്ക്ക് വരവേല്‍പ്പ് നല്‍കിയത്. യാത്രയ്ക്ക് പിന്തുണ അറിയിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള ഒരു കേളികൊട്ടായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ജാഥാ നായകന്‍ സംസാരിച്ചത്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര […]

ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി  ബഡ്ജറ്റിനെ തരംതാഴ്ത്തി  : ജോസ് കെ.മാണി

സ്വന്തം ലേഖകൻ തൃശൂര്‍ : തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. പൊതുതെരെഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പടുകൂറ്റം പദ്ധതികള്‍ അവതരിപ്പിച്ച നരേന്ദ്രമോദി താന്‍ സ്വപ്നങ്ങളുടെ ഭരണാധികാരി എന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

ഹരിതമണ്ണിൽകേരളയാത്രയ്ക്ക് വൻ വരവേൽപ്പ്; നരേന്ദ്രമോദി ബി.ജെ.പിയുടെ അവസാന പ്രധാനമന്ത്രിയെന്ന്: ജോസ് കെ.മാണി

സ്വന്തം ലേഖകൻ മലപ്പുറം: കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്നീ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന  കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍വരവേല്‍പ്പ്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കേരളയാത്രയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. അതിരാവിലെ എത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ.മാണിയെ പൂച്ചെണ്ടുകളും പൂമാലയുമായി സ്വീകരിച്ചു.പ്രകൃതിക്ഷോഭത്തില്‍ പതിനായിരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ കൈമലര്‍ത്തിയ വേദന അവരില്‍ […]

മലയോരകർഷകരുടെ മനംതൊട്ട് കേരളയാത്ര: കാർഷിക ദുരന്തം നാടിന് സമ്മാനിക്കുന്ന മേഖല സാമ്പത്തിക ഉടമ്പടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ തിരുവമ്പാടി: കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. സ്വീകരണകേന്ദ്രങ്ങളിലും കടന്നുവന്ന വഴികളിലും യാത്രയെ കാത്തുനിന്ന കര്‍ഷകര്‍ യാത്രയുടെ നായകനുമായി തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും പങ്കുവെച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ് പ്രചരണ ജാഥകളില്‍ നിന്നും വിത്യസ്തമായി കര്‍ഷകരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞ ജാഥ മലയോര മേഖലകളില്‍ ആവേശത്തിന്റെ […]

കർഷകവഞ്ചന മുഖമുദ്രയാക്കിയ കൃഷിമന്ത്രി ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല :ജോസ് കെ.മാണി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയത്തിൽ തകർന്നു തരിപ്പണമായ കാർഷികമേഖലയ്ക്ക് കൈത്താങ്ങാകുന്നതിൽ അടിമുടി പരാജയപ്പെട്ട കൃഷിവകുപ്പ് മന്ത്രി തൽസ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ വയനാട് ജില്ലയിലെ സമാപനസ്ഥലമായ കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പുല്ലുവിലപോലും നൽകാതെ ബാങ്കുകൾ ജപ്തി നടപടി തുടരുകയാണ്. സഹകരണ ബാങ്കുകളുടെ നടപടികളിൽ നിന്നുപോലും രക്ഷയേകാൻ സർക്കാരിന് കഴിയുന്നില്ല. പ്രളയം കഴിഞ്ഞ് 6 മാസമായിട്ടും 19000 കോടിയുടെ കനത്ത നഷ്ട്ടം നേരിട്ട […]

ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് സർക്കാർ അവസാനിപ്പിക്കുക : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ഡി സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ നിന്നും പിൻമാറുവാനുള്ള അവസരം സ്പാർക്ക് – ൽ നൽകാത്തത് അവകാശ നിഷേധത്തിന് തുല്യമാണ്. സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കളക്‌ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണ്ണ പരാജയമായി മറിയെന്നും സർക്കാരിന് വിവാദ വിഷയങ്ങൾ സജീവമാക്കി നിലനിർത്തുവാൻ മാത്രമാണ് […]

കണ്ണൂരിന്റെ മണ്ണിൽ; കേരളയാത്രയ്ക്ക്  ആവേശ്വോജ്ജ്വല സ്വീകരണം

സ്വന്തം ലേഖകൻ കണ്ണൂർ : കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമാണ്. ആദ്യ ദിവസത്തെ പര്യടനം കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സമാപിച്ചത്. ജാഥ കടന്നുവരുന്ന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേല്‍പ്പ് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുകയുണ്ടായി. കേരളയാത്ര മുന്നോട്ടുവെച്ച കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം  എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ കേരളീയ സമൂഹം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാഥയ്ക്ക് ലഭിച്ച സ്വീകരണം. ഈ യാത്ര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരായ […]