രണ്ടില പോയത് തോൽവിയ്ക്ക് കാരണമായി ;ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം : ജോസ് കെ മാണി

രണ്ടില പോയത് തോൽവിയ്ക്ക് കാരണമായി ;ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം : ജോസ് കെ മാണി

Spread the love

സ്വന്തം ലേഖിക

പാലാ:രണ്ടില ചിഹ്നം പോയത് പാലായിലെ തോൽവിക്ക് കാരണമായെന്ന് ജോസ് കെ മാണി. ജനവിധി പൂർണമായി മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോൺഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കിൽ തിരുത്തും. ഈ പരാജയംകൊണ്ട് പതറില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ജയവും പരാജയുമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ എങ്ങോട്ട് പോയെന്ന് പരിശോധിക്കണം.ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോയത്. കോൺഗ്രസിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടില ചിഹ്നം പോയത് തിരിച്ചടിക്ക് കാരണമായി. കാരണം ഏഴാമത്തെ സ്ഥാനാർത്ഥിയായാണ് ജോസ് ടോം വന്നത്. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ ചിത്രം മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.

ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. ജയപരാജയങ്ങൾ തെരഞ്ഞെടുപ്പിൽ സാധാരാണമാണ്. പാലായിലെ വോട്ടർമാർ തീരുമാനിച്ചത് ഇതാണ്. ജനങ്ങൾക്കൊപ്പം നിൽക്കും. മുമ്ബ് പാലായിൽ പ്രവർത്തിച്ചത് എങ്ങനെയാണോ അതുപോലെ ഇനിയുമുണ്ടാകും. പാലാ വിട്ട് എങ്ങോട്ടും പോകില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്മായ ജനവിധിയാണ് സംഭവിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റുകൾ തിരുത്തും. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ വോട്ട് വളരെ അധികം കുറഞ്ഞു.കേരളത്തിലെ ജനങ്ങൾ എല്ലാം മനസ്സിലാക്കും. വിശദമായ പരിശോധന നടത്തും. പരാജയത്തിൽ പതറില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജമാണ് ഉണ്ടായതെന്ന് സമ്മതിക്കുന്നു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ഞങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.