‘അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത് ; ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ’ : മുഖ്യമന്ത്രി

സ്വന്തം ലേഖിക കോന്നി: കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് […]

വട്ടിയൂർക്കാവിലും മറ്റും കരയോഗങ്ങൾ വിളിച്ചു കൂട്ടുന്നു ; തിരഞ്ഞെടുപ്പിൽ ശബരിമല തന്നെ പ്രയോഗിക്കാനൊരുങ്ങി എൻഎസ്എസ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇനി അഞ്ച് ദിവസം ശേഷിക്കെ,അവസാന ലാപ്പിൽ കളം നിറയ്ക്കുന്നത് ശബരിമലയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ. അതിനിടെ, ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമതീർപ്പ് എപ്പോൾ വേണമെങ്കിലുമെത്താമെന്ന സൂചനയും ശക്തമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണിത്. യുവതീപ്രവേശനം വിലക്കി 1955ലും 56ലുമിറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയമെടുത്തിട്ട് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ യു.ഡി.എഫ് ആക്രമണം കനപ്പിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ […]

പരസ്യ പ്രചരണത്തിന് ഇനി അഞ്ച് നാൾ ; പ്രചരണത്തിൽ മുന്നിൽ ശബരിമല തന്നെ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇനി അഞ്ച് ദിവസം ശേഷിക്കെ,അവസാന ലാപ്പിൽ കളം നിറയ്ക്കുന്നത് ശബരിമലയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ. അതിനിടെ, ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമതീർപ്പ് എപ്പോൾ വേണമെങ്കിലുമെത്താമെന്ന സൂചനയും ശക്തമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണിത്. യുവതീപ്രവേശനം വിലക്കി 1955ലും 56ലുമിറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയമെടുത്തിട്ട് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ യു.ഡി.എഫ് ആക്രമണം കനപ്പിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ […]

മാർക്ക് ദാനം: ജുഡീഷ്യൽ അന്വേഷണം വേണം : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി. സർവ്വകലാശാലയിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു നടത്തിയ മാർക്ക് ദാനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലെടുത്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്യത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. മന്ത്രി ഉടൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കി പരാതി പരിഹരിയ്ക്കുവാൻ നടത്തിയ അദാലത്തിൽ മുൻകാല പ്രാബല്യത്തോടെ മാർക്ക് ദാനം ചെയ്യുവാൻ എടുത്ത തീരുമാനം യുക്തിരഹിതവും വൻഗൂഡാലോചനയുടെ ഫലവുമാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിയ്ക്കും. […]

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ; 600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ […]

കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയുമായി ബി.ജെ.പി : നേതാക്കൾക്ക് പിന്നാലെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് ശക്തമായ റെയ്ഡ്

  സ്വന്തം ലേഖിക കർണ്ണാടക, കേരളം, തെലങ്കാനയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എൻഫോർസ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എ.ഐ.സി.സിയുടെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചാണ് ബി.ജെ.പി മുന്നേറുന്നത്. തുടർച്ചയായ രണ്ടാം വട്ടവും കേന്ദ്രഭരണം നഷ്ടപ്പെട്ട കോൺഗ്രസിനെ പിടിച്ചുനിറുത്തിയിരുന്നത് കർണ്ണാടകയിലെ നേതാക്കളും അവരുടെ ഭരണവും ആയിരുന്നു. കോൺഗ്രസ് നേതാക്കളായ മുൻ മന്ത്രി ജി. പരമേശ്വരയ്യയുടെയും ആർ.എൽ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇവർ റെയ്ഡുകൾ നടത്തിയിരിക്കുകയാണ്. ഇതിനുപുറമേ എ ഐ സി […]

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ ; രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂർക്കാവിൽ പറയുന്നില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പറയാൻ എന്തുകൊണ്ട് മടിക്കുന്നു. താനല്ല,മുഖ്യമന്ത്രിയാണ് വർഗീയത പറയുന്നത്. കപടവേഷങ്ങൾ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. യു.ഡി.എഫ് എല്ലാ വിശ്വാസിവിഭാഗങ്ങൾക്കുമൊപ്പമാണ്. […]

മോദിയേക്കാൾ വലിയ സഞ്ചാരി മൻമോഹനായിരുന്നു : അമിത് ഷാ

സ്വന്തം ലേഖിക ന്യൂഡൽഹി: നരേന്ദ്ര മോദി നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്രകൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരായ ശത്രുത കാരണമാണ് കോൺഗ്രസ് അദ്ദേഹത്തിൻറെ യാത്രകളെ വിമർശിക്കുന്നതെന്നും ഷാ പറഞ്ഞു. മോദി സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. അവർ ‘മോദി മോദി’ എന്ന് ആർത്തുവിളിക്കുന്നത് കേൾക്കുമ്പോൾ കോൺഗ്രസിന് ഉദര വേദനയാണ്. മോദി എന്തിന് ഇത്രയേറെ സഞ്ചരിക്കുന്നുവെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. രാജ്യത്തിനുള്ള ആദരവാണ് മോദി വിളിയെന്നും അമിത് ഷാ പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഹൂസ്റ്റണിൽ […]

‘ കേന്ദ്ര ഭരണം ജോളിയാണ്’ ; കേന്ദ്ര സർക്കാരിനെതിരെ ട്രോളി മന്ത്രി ഇ പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസുകളിൽ അറസ്റ്റിലായ ജോളിയുടെ പേരിൽ ഒട്ടേറെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ അതിലെല്ലാം വ്യത്യസമായി ഇതാ മന്ത്രി ഇ പി ജയരാജനും കേന്ദ്രസർക്കാരിനെ വിമർശിക്കുവാൻ ജോളി പ്രയോഗത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആറ് കാരണങ്ങൾ കൊണ്ട് കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. വളർച്ചാ നിരക്ക് കുറഞ്ഞതും ജിഡിപി വളർച്ചയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നതും എയർ ഇന്ത്യയുടെ ലേലവും അടക്കം ആറ് കുറ്റങ്ങളാണ് കേന്ദ്ര സർക്കാരിനെതിരെ മന്ത്രി ജയരാജൻ നിരത്തുന്നത്. ഇ പി […]

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് ചേർത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂർക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി.കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വിജയിക്കുന്നത് എൽ.ഡി.എഫ് […]