കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയുമായി ബി.ജെ.പി : നേതാക്കൾക്ക് പിന്നാലെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് ശക്തമായ റെയ്ഡ്

കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയുമായി ബി.ജെ.പി : നേതാക്കൾക്ക് പിന്നാലെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് ശക്തമായ റെയ്ഡ്

Spread the love

 

സ്വന്തം ലേഖിക

കർണ്ണാടക, കേരളം, തെലങ്കാനയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എൻഫോർസ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എ.ഐ.സി.സിയുടെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചാണ് ബി.ജെ.പി മുന്നേറുന്നത്. തുടർച്ചയായ രണ്ടാം വട്ടവും കേന്ദ്രഭരണം നഷ്ടപ്പെട്ട കോൺഗ്രസിനെ പിടിച്ചുനിറുത്തിയിരുന്നത് കർണ്ണാടകയിലെ നേതാക്കളും അവരുടെ ഭരണവും ആയിരുന്നു. കോൺഗ്രസ് നേതാക്കളായ മുൻ മന്ത്രി ജി. പരമേശ്വരയ്യയുടെയും ആർ.എൽ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇവർ റെയ്ഡുകൾ നടത്തിയിരിക്കുകയാണ്.

ഇതിനുപുറമേ എ ഐ സി സി കാഷ്യറായ മാത്യൂസ് വർഗീസിന്റെ കൊച്ചിയിലെ വീട്ടിലും ആദായനികുതി വകുപ്പ് ് ഇതിനോടകം റെയ്ഡ് നടത്തി കഴിഞ്ഞു. റെയ്ഡിനായി ഡൽഹിയിൽനിന്നുള്ള പ്രത്യേകസംഘമാണ് ചോറ്റാനിക്കരയിൽ എത്തിയിരുന്നത്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ ംമിന്നൽ പരിശോധന.വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചിരുന്നത്. എന്നാൽ റെയ്ഡ് ശനിയാഴ്ച്ചയും തുടരുകയാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിലും ഡൽഹിയിലുമുള്ള മേഘാ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് മാത്യൂസിന്റെ വീട്ടിലും ഇപ്പോൾ നടന്നിരിക്കുന്നത് . എ ഐ സി സി ട്രഷർ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കൺസ്ട്രക്ഷൻസ് കമ്പനി. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നത്. ഈ റെയ്ഡുകളിലെല്ലാം ഞെട്ടിക്കുന്ന പണമിടപാടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.