Monday, September 20, 2021

പി.സി ജോർജ് വീണ്ടും യു.ഡി.എഫിലേയ്ക്ക്: മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ സ്ഥാനാർത്ഥി; കളമൊരുക്കുന്നത് രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വതന്ത്രനായി മത്സരിച്ചു പൂഞ്ഞാറിൽ വിജയിച്ച് പി.സി ജോർജ് എം.എൽ.എ യു.ഡി.എഫിലേയ്‌ക്കെന്നു സൂചന. വീണ്ടും യു.ഡി.എഫിലേയ്ക്കു ജോർജ് മടങ്ങിയെത്തിയാൽ, പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതായും പ്രചാരണം. പി.ജെ ജോസഫിന്റെ കേരള കോൺഗ്രസുമായി ലയിച്ചു പി.സി. ജോർജിന് യു.ഡി.എഫിലേക്കു കടന്നു വരാമെന്ന ധാരണയാണ് കോൺഗ്രസ് ഐ വിഭാഗം നേതാക്കൾ ഇടപെട്ട് ഒരുക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് കെ. മാണി...

ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു; ലോക്ക് ഡൗണില്‍ മദ്യവിതരണം എങ്ങനെ? ഹോം ഡെലിവറി ഉണ്ടാകുമോ? ; മദ്യവിതരണത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു എന്ന സുപ്രധാന തീരുമാനവുമായി എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദന്‍ ബെവ്കോ എംഡിയുമായി ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഒപ്പം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി...

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് : ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചരണങ്ങൾ അവസാനിപ്പിച്ച് പി.സി ജോർജ്. ആരെയും ഭയന്നിട്ടല്ല മറിച്ച് ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളി വിടാതിരിക്കാനാണ് പ്രചരണം അവസാനിപ്പിക്കുന്നതെന്നും പി.സി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പി.സി. ജോർജ് പ്രചരണ പരിപാടികൾ നിർത്തിവച്ചതായി അറിയച്ചത്. കഴിഞ്ഞ ദിവസം പി.സിയുടെ പ്രചരണ പരിപാടിയുടെ ഇടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പി.സി. ജോർജിന്റെ ഫെയ്‌സ്ബുക്ക്...

തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളും മാത്രമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ് ; ഭാര്യ വീണയ്ക്ക് കോടികളുടെ സ്വത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളുമാണെന്നും ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് നിയാസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രിക സമർപ്പണത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് വരുമാനമൊന്നുമില്ലെന്നാണ് റിയാസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വരുമാനമൊന്നുമില്ലാത്ത റിയാസിന് സ്വന്തമായുള്ളത് 25,10,645 രൂപയുടെ സ്വത്ത് പിന്തുടർച്ചയായി കിട്ടിയതാണ് 24,35,000 രൂപയുടെ സ്വത്തുക്കളാണെന്നാണ് റിയാസ് പറയുന്നത്. ഒപ്പം, റിയാസിന്...

പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. 'ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ...

ആദ്യ ഏഴ് നമ്പര്‍ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കും; 13ആം നമ്പർ ഇത്തവണ ആർക്കും വേണ്ട ; ഭാഗ്യക്കേടിന് പേരുകേട്ട 13ആം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ചു വാങ്ങിയിട്ടുള്ള തോമസ് ഐസക്കും എം എ ബേബിയും ഇന്ന് കളത്തിലില്ല ;...

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്. സത്യപ്രതിജ്ഞാ ഹാളിലേക്ക് 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുണ്ടായിരുന്നു. ഒന്നാം നമ്പര്‍ പിണറായി വിജയന് തന്നെ. റവന്യു മന്ത്രി...

ബംഗാളിലെ വട്ടപ്പൂജ്യം ചതിച്ചു: സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും: അരിവാൾ ചുറ്റിക നക്ഷത്രവും കൈവിട്ട് പോകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെങ്കിലും ബംഗാളിലെ വട്ടപ്പൂജ്യം സി.പി.എമ്മിനെ ചതിച്ചു. ബംഗാളിൽ വട്ടപ്പൂജ്യമായതോടെ സി പി.എമ്മിൻ്റെ ദേശീയപാര്‍ട്ടി പദവിയും നഷ്ടമായി. ദേശീയപാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞകൊല്ലം തന്നെ സിപിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലലിര്‍ത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. എന്‍സിപിക്കും...

പിറവത്ത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകം; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബ് പടിക്ക് പുറത്ത്; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതാക്കള്‍; രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: പിറവത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയും സി പി എം അംഗവുമായ സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കാലത്തെ വിവാദ നടപടി. പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും' സിന്ധുമോള്‍ വ്യക്തമാക്കിയ സിന്ധുമോള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്...

കൈപ്പത്തി ചിഹ്നത്തില്‍ ചെയ്ത വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി; വോട്ടെടുപ്പ് താല്ക്കാലികമായി നിര്‍ത്തിവച്ചു

സ്വന്തം ലേഖകന്‍ കല്‍പറ്റ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഗുരുതര പിഴവിന് സാക്ഷ്യം വഹിച്ച് കല്‍പ്പറ്റ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി ഇവിടെ പരാതി ഉയര്‍ന്നു. വയനാട് കല്‍പ്പറ്റ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ് സംഭവം. മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇതില്‍ രണ്ട് പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍...

ശൈലജ ടീച്ചര്‍ കടക്ക് പുറത്ത്..!; തനിക്ക് കിട്ടാത്ത ഭൂരിപക്ഷം ശൈലജ ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ അസ്വസ്ഥന്‍; 1987ല്‍ ഗൗരിയമ്മ, 2021 ല്‍ ശൈലജ ടീച്ചര്‍; ചരിത്രപരമായ അനീതി ആവര്‍ത്തിച്ച് പുരോഗമന പ്രസ്ഥാനം; ഇടതിന് വോട്ട് ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്ന്...

സ്വന്തം ലേഖകന്‍ കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയെ പുറത്താക്കി പിണറായി. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. ആരോഗ്യ...