കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.ടി.പി സെൻകുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ചാണ് സന്ദീപിന്റെ പുതിയ പോസ്റ്റ്.

അഭ്യന്തര മന്ത്രിയായിരിക്കെ ടി പി സെൻകുമാറിനെ ഡി ജി പി ആക്കിയതാണ് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണന്നും
കുറ്റബോധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻകുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മൻചാണ്ടി പറയുകയാണെങ്കിൽ അതിനൊരു സാങ്കേതികത്വ പിൻബലമെങ്കിലും ഉണ്ട്. ടി.പി. സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്.

അല്ലാതെ താക്കോൽദ്വാര സംവരണത്തിലൂടെ അല്ല. ടിപി സെൻകുമാറിന് ഐപിഎസ് കിട്ടാൻ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല.അർഹതകൊണ്ട് കിട്ടിയതാണെന്നും സന്ദീപ് വാര്യർ വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ്. ടിപി സെൻകുമാറിനെ ഡിജിപി ആക്കിയത് താൻ ചെയ്ത മഹാപരാധമായിരുന്നത്രേ.

ടി.പി സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോൽദ്വാര സംവരണത്തിലൂടെ അല്ല .

ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ല. മുഖ്യമന്ത്രിയുടെ ചുമതലയാണ്. സെൻകുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മൻചാണ്ടി പറയുകയാണെങ്കിൽ അതിനൊരു സാങ്കേതികത്വ പിൻബലമെങ്കിലും ഉണ്ട്.

ടിപി സെൻകുമാറിന് ഐപിഎസ് കിട്ടാൻ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല മിസ്റ്റർ ചെന്നിത്തല. അർഹത കൊണ്ട് മാത്രം കിട്ടിയതാണ് സെൻകുമാർ സാറിന്റെ തോളിലെ നക്ഷത്രങ്ങൾ .