ജെഎൻയുവിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കം: ജോസ് കെ.മാണി,  ”കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി മത്സരിക്കും”

ജെഎൻയുവിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കം: ജോസ് കെ.മാണി, ”കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി മത്സരിക്കും”

 

സ്വന്തം ലേഖകൻ

കോട്ടയം : ജവഹർലാർ നെഹ്റു യൂണിവേഴ്സിറ്റിയിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം സ്പോൺസർ ചെയ്ത ഭീകരതയാണ് ജെഎൻയുവിൽ നടന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിയ ജെഎൻയു ക്യാമ്പസിൽ കയറി അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും തല്ലിച്ചതക്കുമ്പോൾ പോലീസ് കാഴ്ചക്കാരായി. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ഭീകരതുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജെഎൻയുവിൽ നടന്നത്.

2011 ൽ പാർട്ടിക്ക് മത്സരിക്കാൻ അനുവദിച്ചിരുന്ന പുനലൂർ സീറ്റ്് ചില നീക്കുപോക്കുകളിൽ കോൺഗ്രസിനു വേണമെന്നു വന്നപ്പോഴാണ്്, കേരളാ കോൺഗ്രസ് (എം) യു.ഡി.എഫുമായി ചർച്ചചെയ്ത് പുനലൂരിനു പകരം കുട്ടനാട് സീറ്റ് എടുത്തത്. അതുകൊണ്ട് കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായിരിക്കും മത്സരിക്കുകയെന്നും ജോസ് കെ.മാണി എം. പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തു നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) മുമ്പു മത്സരിച്ച എല്ലാ വർഡുകളിലും പാർട്ടി സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങൾ വാർഡ് തലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്ജ് എക്സ് എം.എൽ.എ., അഡ്വ. ജോസ് ടോം, എം.എസ്. ജോസ്, അഡ്വ. പ്രിൻസ് ലൂക്കോസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, സാജൻ തൊടുക, നിർമ്മല ജിമ്മി, സഖറിയാസ് കുതിരവേലി, ബിജു മറ്റപ്പള്ളി, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രദീപ് വല്യപറമ്പിൽ, സണ്ണി പാറേപ്പറമ്പിൽ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, എബ്രഹാം പഴയകടവൻ, ജോയി ചെറുപുഷ്പം, ബിനു ചെങ്ങളം, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. റോയിസ് ചിറയിൽ, പി.എം.മാത്യു, ജോസ് ഇടവഴിക്കൻ, എ.എം.മാത്യു ആനിത്തോട്ടം, പ്രേംചന്ദ് മാവേലി, തുടങ്ങിയവർ സംസാരിച്ചു.