ജെഎൻ.യു അക്രമം അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും;    ”ആ  രാഷ്ട്രീയത്തെ പിൻതുണക്കാനാകില്ലെന്ന് മഞ്ജു”

ജെഎൻ.യു അക്രമം അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും;  ”ആ  രാഷ്ട്രീയത്തെ പിൻതുണക്കാനാകില്ലെന്ന് മഞ്ജു”

 

സ്വന്തം ലേഖകൻ

കൊച്ചി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും. സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ജെഎൻയുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിൻ, ഇത് ക്രൂരതയുടെ അങ്ങേയറ്റമാണെന്നും കുറ്റപ്പെടുത്തി. വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇതിനെതിരേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും നിവിൻ കുറിപ്പിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജെഎൻയുവിൽ നിന്നുള്ള മുഖങ്ങൾ ഞെട്ടിച്ചെന്ന് മഞ്ജു വാര്യർ പറഞ്ഞു. ജെഎൻയു രാജ്യത്തിൻറെ അറിവിൻറെ അടയാളമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവിടെ പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിൻറെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും പിൻതുണയ്ക്കാനാകില്ലന്നു മഞ്ജു വ്യക്തമാക്കി.