കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മാതാവ് സുഭദ്രാമ്മ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മാതാവ് സുഭദ്രാമ്മ നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് കാണക്കാരി പള്ളിപ്പടിയിലുളള സഹോദരന്റെ വീട്ടുവളപ്പിൽ.

കോട്ടയം സെലക്ഷൻ ഫുട് വെയർ ഉടമയുടെ മകൾ കാറപകടത്തിൽ മരിച്ചു; ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

സ്വന്തം ലേഖകൻ കോട്ടയം: ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സെലക്ഷൻ ഫുട് വെയർ ഉടമയുടെ മകൾ മരിച്ചു. കോട്ടയം മുനിസിപ്പൽ കോംപ്ലക്സ് സെലക്ഷൻ ഫുട് വെയർ ഉടമ സാക്കു (ഇസ്ഹാക്ക് ) സജ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകളായ ഇഫ്ഫത്ത്(14) ആണ് മരിച്ചത്. മെയ് 25 ബുധനാഴ്ച്ച പുലർച്ചെ ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ചായിരുന്നു അപകടം. കബറടക്കം തലശ്ശേരി സൈദാർ പള്ളി ജുമാമസ്ജിദിൽ നടക്കും.

പി.വി. രാജു പള്ളിക്കുന്നേൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി :പാറത്തോട് പൊടിമറ്റം പള്ളിക്കുന്നേൽ പി.വി. രാജു (70) നിര്യാതനായി , സംസ്കാരം 25/05/2022 (ബുധൻ) രാവിലെ 10 മണിക്ക് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി (വേലനാത്ത് തെക്കെമല) മക്കൾ :ഷെറിൻ രാജു ,ഷെബിൻ രാജു .മരുമകൻ :ജെയ്സൺ ജോസഫ് (തെന്നാട്ടിൽ കട്ടപ്പന)

ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് […]

കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തിയുടെ മാതാവ് കുളത്തുങ്കൽ കാലയിൽ അമ്മിണികുട്ടിയമ്മ നിര്യാതയായി

കോട്ടയം :ഞീഴൂർ കാട്ടാംമ്പാക്ക് കുളത്തുങ്കൽ കാലയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ അമ്മിണികുട്ടിയമ്മ ( 83) നിര്യാതയായി . സംസ്ക്കാരം ഇന്ന് (19/05/22) ഉച്ചയ്ക്ക് 3 pm മണിക്ക് വീട്ട് വളപ്പിൽ. മക്കൾ മധു കടുത്തുരുത്തി (കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി , കടുത്തുരുത്തി പ്രസ്സ് ക്ലബ്ബ്‌, കൊച്ചി മീഡിയ പേർഴൺസ് പ്രസിഡന്റ്‌), ജയശ്രി കെ ആർ. മരുമക്കൾ : താര എം (മസിസ്റ്, കാരുണ്യ ഫർമസി കോട്ടയം മെഡിക്കൽ കോളേജ്) തൃശൂർ ചാഴൂർ പോഴത്തു കുടുംബാഗം . വി […]

കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ മുട്ടമ്പലം തോപ്പിൽ വീട്ടിൽ എൽസ ബോബൻ തോപ്പിൽ (പി.ജെ എൽസമ്മ – 58) നിര്യാതയായി. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സ് (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) ആണ്. മാതാപിതാക്കൾ: പരേത ഇല്ലിക്കൽ പ്ലാത്തറ പി.ഡി ജോൺ, അന്നമ്മ ജോൺ. മക്കൾ- ബൈബൻ, ഏബൻ. സംസ്‌കാര ശുശ്രൂഷകൾ മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടു വരും. പത്തു മുതൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളിയിൽ പൊതു […]

മമ്പലത്ത് രഞ്ജിത്ത് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: ചന്തക്കടവ് പരേതനായ ശ്രീധരൻ്റെ മകൻ എം എസ് രഞ്ജിത്ത് മമ്പലത്ത് നിര്യാതനായി. സംസ്കാരം നാളെ(17.5. 2022) മൂന്ന് മണിക്ക് പള്ളത്തെ വീട്ടിവളപ്പിൽ നടത്തുന്നതാണ്. ഭാര്യ പിപ്പി ഷൈൻ നിവാസ് (ചാമപ്പാറ) മള്ളുശ്ശേരി കുടുംബാംഗമാണ്. മകൻ ശ്രീദേവ്. മകൾ ദേവപ്രിയ.

പ്രശസ്ത ഡോക്ടർ കെ പി ജോർജ് അന്തരിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്

കോട്ടയം: പ്രശസ്ത ഡോക്ടറായ കെ പി ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു.ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവർത്തിച്ചിട്ടുണ്ട്. 1983 ൽ കോട്ടയത്തുനിന്ന് അസോസിയേറ്റ് പ്രഫസറായി വിരമിച്ചു. 1928 ൽ തൃശൂരിലാണ് ജനനം. 1945 ൽ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസിൽ എംബിബിഎസിനു പ്രവേശനം ലഭിച്ച രണ്ടു പേരിൽ ഒരാളാണു കെ.പി. ജോർജ്. 1958 ൽ എഡിൻബറോയിൽനിന്ന് ഡിടിഎം ആൻഡ് എച്ചും 1963 ൽ എംആർസിപിയും നേടി. 1975 ൽ ഇംഗ്ലണ്ടിൽനിന്ന് എൻഡോക്രൈനോളജിയിൽ നിന്നു പരിശീലനവും നേടി. കൊച്ചി […]

പ്രശസ്ത സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിഖ് അന്തരിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട് വച്ചായിരുന്നു അന്ത്യം. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്

മുഹമ്മദ്‌ ബഷീർ നിര്യാതനായി

കോട്ടയം :കുമ്മനം കൊച്ചു പാഴൂർ മർഹും കൊച്ചുമുഹമ്മദിന്റെ മകൻ മുഹമ്മദ്‌ ബഷീർ (69)ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സഫാന, കോട്ടയം (പുതുപ്പറമ്പിൽ കുടുംബാഗം )മക്കൾ:സഫിയ, ബേനസീർ .മരുമകൻ: നിഹാൽ(ഊട്ടി) . ഖബറടക്കം ഇന്ന് (13-05-2022)വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ചെന്നൈ അമീറുന്നീസ ബീഗം മസ്ജിദ് ഖബർ സ്ഥാനിൽ