പ്രശസ്ത ഡോക്ടർ കെ പി ജോർജ് അന്തരിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്

കോട്ടയം: പ്രശസ്ത ഡോക്ടറായ കെ പി ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു.ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവർത്തിച്ചിട്ടുണ്ട്. 1983 ൽ കോട്ടയത്തുനിന്ന് അസോസിയേറ്റ് പ്രഫസറായി വിരമിച്ചു. 1928 ൽ തൃശൂരിലാണ് ജനനം. 1945 ൽ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസിൽ എംബിബിഎസിനു പ്രവേശനം ലഭിച്ച രണ്ടു പേരിൽ ഒരാളാണു കെ.പി. ജോർജ്. 1958 ൽ എഡിൻബറോയിൽനിന്ന് ഡിടിഎം ആൻഡ് എച്ചും 1963 ൽ എംആർസിപിയും നേടി. 1975 ൽ ഇംഗ്ലണ്ടിൽനിന്ന് എൻഡോക്രൈനോളജിയിൽ നിന്നു പരിശീലനവും നേടി. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസാണു പിതാവ് . സംസ്ഥാന പൊലീസ് കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത് എം.എ. ചാക്കോയുടെ പുത്രി മേരിയാണ് മാതാവ്.മാരാമൺ സ്വദേശി മറിയമാണ് ഭാര്യ. മക്കൾ: പൗലോസ് ജോർജ്, തോമസ് ജോർജ്.