സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ: ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം; എ, ബി പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 15 നു മുകളിലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ ഡി വിഭാഗം പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവർക്കാണു പ്രവേശനം. ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ചയും മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചയുമുള്ള പതിവു പ്രാർത്ഥനയ്ക്ക് ഇളവ് ബാധകമല്ല. സാധാരണ ദിവസങ്ങളിൽ എല്ലാ […]