ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ് ഹൈക്കോടതിയിൽ

ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊ​ച്ചി: ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​രി​ക്ക​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് പൊലീസ് ഹൈ​ക്കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണം നൽകിയിരിക്കുന്നത്. എ​സ്.പി പൂ​ങ്കു​ഴ​ലിയാണ് റിപ്പോർട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

2016ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്ര​ത്യേ​ക പൊലീസ് ടീം ​അ​ന്വേ​ഷി​ക്കു​ന്ന​താ​യും എ​സ്.പിയു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അഞ്ചുവര്‍ഷം മുന്‍പത്തെ ടവര്‍ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി.

പരാതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.