ക്രിമിനൽ ഗൂഡാലോചന നടത്തി; വ്യാജരേഖ നിർമ്മിച്ച് പീഡനക്കേസിൽ കുടുക്കാൻ ശ്രമം; ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ചാലക്കുടി: സുഹൃത്തിനെ മാനഭംഗപ്പെടുത്തിയതായി ആരോപണമുന്നയിച്ച ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മയൂഖാ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യൻ, ഇവിടത്തെ ട്രസ്റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിൽ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചനകൾ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി.സി. ജോൺസനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോൺസണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയിൽ […]