video
play-sharp-fill

സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം: 5 വെബ് സൈറ്റിലൂടെ ഫലം അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതൽ പരീക്ഷാഫലം ലഭ്യമാകും. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 53 ശതമാനമാണ് വിജയം. 25293 വിദ്യാർഥികൾ വിജയിച്ചു. […]

കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ ആലത്തൂർ:കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വയനാട് സുൽത്താൻ ബത്തേരി കൂട്ടുങ്ങൽ പറമ്പിൽ അബ്‌ദുൾ ഖയും(36),വയനാട് കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ വീട്ടിൽ ഷിനാസ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ആലത്തൂർ ഡി വൈ എസ് പി.കെ.എം ദേവസ്യ, ആലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ റിയാസ് ചാക്കിരി, എസ്.ഐ മാരായ ജീഷ്മോൻ വർഗീസ്, ഗിരീഷ് കുമാർ, […]

വാക്‌സിൻ വിതരണത്തിലെ ക്രമക്കേടും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക: പ്രതിഷേധവുമായി മരങ്ങാട്ടുപള്ളിയിൽ കോൺഗ്രസ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ക്രമക്കേടും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഭരണകക്ഷി മെമ്പർമാർ സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിലിലൂടെ വാക്സിൻ സംഘടിപ്പിച്ചു കൊടുക്കുന്നതിലാണ് പ്രതിഷേധം. ബുക്കിങ് ഇല്ലാതെ രണ്ടാം ഡോസുകാർക്ക് വിതരണം ചെയ്യേണ്ട വാക്സിനാണ് ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മറിച്ചു കൊടുക്കുന്നത്. ഒന്നാം ഡോസ് സ്വീകരിച്ചു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാതെ ആളുകൾ നട്ടം തിരിയുമ്പോഴാണ് ഇത്തരം ക്രമക്കേട്. ഒന്നാം ഡോസ് ബുക്കിങിന് ശ്രമിക്കുന്നവർക്ക് വിദൂര പ്രദേശങ്ങളിലാണ് അപൂർവ്വമായെങ്കിലും […]

ബ​സ​വ​രാ​ജ് ബൊ​മ്മെ ക​ർ​ണാ​ട​കയുടെ പുതിയ മു​ഖ്യ​മ​ന്ത്രി​; ബൊ​മ്മെ​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത് യെ​ദി​യൂ​ര​പ്പ; മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത് യെദ്യൂരപ്പയുടെ വിശ്വസ്‌തൻ

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കയുടെ പുതിയ മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ത​വ​ർ​ച്ഛ​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ബൊ​മ്മെ​യു​ടെ പേ​ര് യെ​ദി​യൂ​ര​പ്പ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്. ‌മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചടങ്ങിന് മുൻപ് 61കാരനായ ബൊമ്മൈ യെദ്യൂരപ്പയെ കണ്ട് അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞയ്‌ക്ക് എത്തുംമുൻപ് ക്ഷേത്രദർശനവും നടത്തി. തിങ്കളാഴ്‌ച ബിജെപി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കർണാടകയിലെ ഹാവേരി […]

ഭർത്താവിന്റെ അമ്മയെ കടിച്ച് പരിക്കേൽപ്പിച്ചു, അച്ഛനെ മർദ്ദിച്ചു, പക്ഷെ യുവതി പൊലീസിൽ പരാതി നൽകിയത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിന്; കള്ളി പൊളിഞ്ഞതോടെ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി; ഭർത്താവിനെതിരെയുള്ള കേസും കോടതി പിൻവലിച്ചു

സ്വന്തം ലേഖകൻ തൃശൂർ: ഭർത്താവിനും, ഭർതൃകുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ യുവതിയെ ശിക്ഷിച്ച് കോടതി. ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിയെ ആണ് കോടതി ശിക്ഷിച്ചത്. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് (32) ആണ് കേസിലെ പ്രതി. കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ചു. സ്‌പെഷൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രമ്യ മേനോന്റെയാണ് വിധി. 2016 ജൂലൈ 27നായിരുന്നു സംഭവം. കുറച്ച്‌ നാളായി മിയയും ദീപുവും അഭിപ്രായ വ്യത്യാസത്തെ […]

സുപ്രീം കോടതി വിധി മാനിക്കുന്നു; മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല; കേസ് അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു: മന്ത്രി വി. ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും, വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന്‌ ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം.എൽ.എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി […]

നിയമസഭാ കയ്യാങ്കളി: സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും വിചാരണ നേരിടണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റ്; ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസ് അല്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. തെറ്റായ വാദമാണ് ഹ‌ർജിയിലൂടെ സ‌ർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസല്ല. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി […]

പ​ഠി​ക്കു​ന്നി​ല്ല, ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ; സംഭവം കൊച്ചിയിൽ; പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊ​ച്ചി: ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. പ​ഠി​ക്കു​ന്നി​ല്ല എ​ന്ന് ആരോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലാണ് സംഭവം. പി​താ​വ് സേവ്യർ റോജനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ർ​ദ്ദിക്കു​മാ​യി​രു​ന്നു. കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സേവ്യർ റോജ​ൻറെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​യെ ശി​ശു​ക്ഷേ​മ […]

കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റിന്റെ അനുശോചനം

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ ആകസ്മികമായ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മാധ്യമ രംഗത്ത് ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ അൻവർ കുവൈറ്റ് പ്രവാസികൾക്കിടയിലെ ഒരു നിറ സാന്നിധ്യമായിരുന്നു എന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും, ഗ്ലോബൽ വക്താവുമായ ബാബു ഫ്രാൻസീസ് അനുസ്മരിച്ചു. പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിേനേറ്റർ അനിൽ […]

രാജ്യത്ത് കോവിഡ് ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ 7 ഉം കേരളത്തിൽ; വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിൽ. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പൊതുവില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമൈന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് […]