ഭർത്താവിന്റെ അമ്മയെ കടിച്ച് പരിക്കേൽപ്പിച്ചു, അച്ഛനെ മർദ്ദിച്ചു, പക്ഷെ യുവതി പൊലീസിൽ പരാതി നൽകിയത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിന്; കള്ളി പൊളിഞ്ഞതോടെ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി; ഭർത്താവിനെതിരെയുള്ള കേസും കോടതി പിൻവലിച്ചു

ഭർത്താവിന്റെ അമ്മയെ കടിച്ച് പരിക്കേൽപ്പിച്ചു, അച്ഛനെ മർദ്ദിച്ചു, പക്ഷെ യുവതി പൊലീസിൽ പരാതി നൽകിയത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിന്; കള്ളി പൊളിഞ്ഞതോടെ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി; ഭർത്താവിനെതിരെയുള്ള കേസും കോടതി പിൻവലിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: ഭർത്താവിനും, ഭർതൃകുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ യുവതിയെ ശിക്ഷിച്ച് കോടതി.

ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിയെ ആണ് കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് (32) ആണ് കേസിലെ പ്രതി. കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ചു. സ്‌പെഷൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രമ്യ മേനോന്റെയാണ് വിധി.

2016 ജൂലൈ 27നായിരുന്നു സംഭവം. കുറച്ച്‌ നാളായി മിയയും ദീപുവും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുക ആയിരുന്നു.

ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്തു വീട്ടിൽ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിലെത്തിയ മിയ ഇവരെ ആക്രമിക്കുക ആയിരുന്നു.

ലൈലയുടെ ചുമലിൽ കടിച്ചു പരുക്കേൽപ്പിച്ചു. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.

സംഭവത്തിനു ശേഷം ദീപുവിനും മാതാപിതാക്കൾക്കും എതിരെ മിയ മണ്ണുത്തി പൊലീസിൽ സ്ത്രീധന പീഡന കേസു കൊടുക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണു പരിഗണിച്ചത്. മണ്ണുത്തി പൊലീസാണു കേസ് അന്വേഷിച്ചത്.

മിയയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുക ആയിരുന്നു.

കടിച്ചപ്പോൾ ചുമലിൽ നിന്നു മാംസം പറിഞ്ഞുപോയതിനു തെളിവു കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇത് കോടതിയിൽ ഹാജരാക്കിയതോടെയാണ് വാദി പ്രതിയായി മാറിയത്.