ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്ന് ഇറക്കി വിട്ടു; അന്യായത്തിനെതിരെ കോടതിയെ സമീപിച്ച് ആദ്യഭാര്യ; മകന് ഒപ്പം ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാൻ വീട്ടമ്മക്ക് കോടതിയുടെ അനുകൂല വിധി; സംഭവം അടിമാലിയിൽ
സ്വന്തം ലേഖകൻ ഇടുക്കി: രണ്ടാം ഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ ആദ്യഭാര്യ കോടതി ഉത്തരവുമായി വീണ്ടും ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങി. അടിമാലി കൊന്നത്തടി കണിച്ചാട്ട് ഖദീജയാണ് ഭർത്താവായ പരീതിന്റെ (കുഞ്ഞുമോൻ) വീട്ടിൽ നിയമ യുദ്ധത്തിനൊടുവിൽ പൊലീസ് ഒരുക്കിയ സൗകര്യത്തിൽ താമസം തുടങ്ങിയത്. പരീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വീട്ടിൽകൊണ്ടു വരികയും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകമായും ശാരീകമായും ഉപദ്രവിച്ചെന്നും തുടർന്ന് മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഖദീജ വ്യക്തമാക്കി. […]