‘മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ല, അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ നടൽ’: കെ.ആർ രാജൻ
സ്വന്തം ലേഖകൻ കോട്ടയം: അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണെന്നും മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ലെന്നും എൻ.സി പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു. എൻ സി പി യുടെ തൊഴിലാളി വിഭാഗമായ എൻ എൽ സി സംസ്ഥാന വ്യാപകമായി നടത്തിയ ‘ഒരു യൂണിയൻ ഒരു മരം’ പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.ആർ രാജൻ. കോട്ടയം കളക്ട്രേറ്റ് വളപ്പിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡന്റ് […]