play-sharp-fill
ഈ അധ്യയനവർഷം മുതൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കണം: ഉത്തരവുമായി ഹൈക്കോടതി

ഈ അധ്യയനവർഷം മുതൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കണം: ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി നിർദേശം.

തൃശ്ശൂർ, തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷ് അധ്യയനത്തിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്തിരുന്നു.

2002-2003 അക്കാദമിക് വർഷം മുതൽ ഈ ചട്ടം നടപ്പാക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.