സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള അക്രമണം തുടരുന്നു; ഗോകുലം മെഡിക്കൽ സെന്ററിലെ വനിത ഡോക്ടർക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞ് അസഭ്യം പറഞ്ഞ് രണ്ട് പേർ; ആക്രമണം പരിശോധനക്കിടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ ഡോ.ജയശാലിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡോക്ടർക്ക് നേരെ രണ്ട് പേർ ചെരുപ്പ് വലിച്ചെറിയുകയും, അസഭ്യം പറയുകയും ചെയ്തു. ഡോക്ടർ ജയശാലിനി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി. കൈയ്യിൽ മുറിവുമായി ഇന്നലെ രാത്രി ഏഴ് മണിയോടെ രണ്ട് പേർ ആശുപത്രിയിൽ വന്നു. എങ്ങിനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. ചെരിപ്പ് […]