‘തന്നെ മകൾ അനുസരിച്ചില്ല; തന്റെ സമ്മതമില്ലാതെ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു’; പത്തൊമ്പതുകാരിയായ മകളെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിച്ച് പിതാവ്
സ്വന്തം ലേഖകൻ ചെന്നൈ: തന്റെ സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. അവിനാശിയിലാണ് സംഭവം. പ്രണയ വിവാഹം ചെയ്ത പത്തൊമ്പതുകാരിയെയാണ് അച്ഛനായ പൂരാജ കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചത്. തൂത്തുക്കുടിയിൽ നിന്ന് 15 വർഷം മുമ്പ് അവിനാശിയിലേക്ക് കുടിയേറിയതാണ് പൂരാജയും കുടുംബവും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ. മകൾ 25-കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പെൺകുട്ടിയെ മറ്റൊരു മകളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചെങ്കിലും, […]