‘തന്നെ മകൾ അനുസരിച്ചില്ല; തന്റെ സമ്മതമില്ലാതെ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു’; പത്തൊമ്പതുകാരിയായ മകളെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിച്ച് പിതാവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: തന്റെ സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. അവിനാശിയിലാണ് സംഭവം. പ്രണയ വിവാഹം ചെയ്ത പത്തൊമ്പതുകാരിയെയാണ് അച്ഛനായ പൂരാജ കൊലപ്പെടുത്താൻ ശ്രമിച്ചത്.

മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൂത്തുക്കുടിയിൽ നിന്ന് 15 വർഷം മുമ്പ് അവിനാശിയിലേക്ക് കുടിയേറിയതാണ് പൂരാജയും കുടുംബവും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ.

മകൾ 25-കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പെൺകുട്ടിയെ മറ്റൊരു മകളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചെങ്കിലും, അച്ഛനറിയാതെ പെൺകുട്ടി യാസിനൊപ്പം പോയി.

പിന്നാലെ വിവാഹിതരായ ഇരുവരും യാസിന്റെ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു.

എന്നാൽ തന്റെ സമ്മതമില്ലാതെ വിവാഹതിയായെന്ന് പറഞ്ഞ് പെൺകുട്ടിയെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.