സോളാർ കേസ്: സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു; എഫ്.ഐ.ആർ ഉമ്മൻചാണ്ടി, എ.പി. അബ്ദുള്ളക്കുട്ടി, എ.പി. അനിൽ കുമാർ, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ് തുടങ്ങിയവർക്കെതിരെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ സംഘം എഫ്ഐആർ സമർപ്പിച്ചത്.
തിരുവനന്തപുരത്ത് അഞ്ച് കേസും കൊച്ചിയിൽ ഒരു കേസിൻറെയും എഫ്ഐആറാണ് സമർപ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി, എ.പി. അബ്ദുള്ളക്കുട്ടി, എ.പി. അനിൽ കുമാർ, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് എഫ്ഐആർ.
സോളാർ കേസിലെ പ്രതികളിലൊരാളായ പരാതിക്കാരിയുടെ സ്ത്രീപീഡന പരാതിയിൽ സർക്കാർ ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.
നേരത്തെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും പരാതിക്കാരി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലൈംഗിക പീഡനം, സാന്പത്തിക ചൂഷണം എന്നിവ സംബന്ധിച്ച പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.