ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവിൽ ഇരുപതുകാരനുമായി പത്തൊൻപത്കാരിയുടെ ഒളിച്ചോടലും വിവാഹവും; പിന്നാലെ ഭർത്താവുമായി പിണങ്ങി വീട് വിട്ട് ഇറങ്ങി; തിരച്ചിലിനൊടുവിൽ കീറിയ വസ്ത്രങ്ങളും നെയിൽ പൊളിഷ് കൊണ്ടുള്ള ‘വ്യാജരക്തക്കറയും’ കണ്ടെടുത്തു; യുവതിയുടെ അതിബുദ്ധി വലച്ചത് നാട്ടുകാരേയും,പൊലീസിനേയും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ പത്തൊൻപതുകാരി വീട്ടുകാരെ പേടിപ്പിക്കാൻ കണ്ടെത്തിയ അതിബുദ്ധി പൊലീസുകാരെയും ഭർത്താവിൻറെ വീട്ടുകാരെയും നാട്ടുകാരെയും വലച്ചത് ഒരുദിവസം മുഴുവൻ. പോത്തൻകോട് സ്വദേശിനിയായ യുവതി ഫേസ്ബുക്ക് പ്രേമത്തിനൊടുവിൽ വീട്ടുകാരറിയാതെ ഒളിച്ചോടിയാണ് ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനെ വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് യുവാവിൻറെ […]