ആശ്വസിക്കാം; കോവിഡിന്റെ പുതിയ വകഭേദം സി.1.2 ഇന്ത്യയിൽ ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ സി.1.2 എന്ന വൈറസ് ഇതുവരെ ഇന്ത്യയിൽ ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മറ്റ് കൊവിഡ് വൈറസുകളേക്കാൾ അതിവേഗത്തിൽ പകരുന്നവയാണ് കൊവിഡിന്റെ പുതിയ വകഭേദം.
നിലവിൽ കൊവിഡിന് നൽകുന്ന വാക്സിനുകളൊന്നും ഈ വകഭേദത്തിനെതിരെ ഫലപ്രദമാകുകയുമില്ല. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ മേയിൽ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടൻ, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റേതൊരു കൊവിഡ് വകഭേദത്തെക്കാളും പതിന്മടങ്ങ് അപകടകാരിയാണ് പുതിയ വൈറസ്. ഒരു വർഷത്തിൽ 41ൽ കൂടുതൽ തവണ ജനിതകമാറ്റം വരുത്താൻ ഈ വൈറസിന് സാധിക്കുമെന്നതാണ് പുതിയ വൈറസിനെ ഇത്രയേറെ അപകടകാരിയാക്കുന്നത്.
Third Eye News Live
0