ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ്; നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ് നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികൾക്ക് നേരത്തെ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉൾപ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം ഈ കേസിലെ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുൻകൂർ […]