കോവിഡ് വാക്‌സിൻ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം; ലക്ഷ്യം വേ​ഗത്തിലുള്ള സമ്പൂർണ വാക്സിനേഷൻ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിൻ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം; ലക്ഷ്യം വേ​ഗത്തിലുള്ള സമ്പൂർണ വാക്സിനേഷൻ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

വാട്‌സാപ്പ് സൗകര്യം ഏർപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്. ഇനി മുതൽ മിനിട്ടുകൾക്കുള്ളിൽ വാക്‌സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. നേരത്തെ വാക്‌സിൻ സർട്ടിഫിക്കേറ്റ് വാട്‌സാപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.