play-sharp-fill
കണ്ണൂരിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സം​ഭ​വം കൊ​ല​പാ​ത​കം; യുവാവിനെ കൊലപ്പെടുത്തിയത് തേ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​കൾ; തേക്ക് മോഷണവുമായി ബന്ധപ്പെട്ട വിവരം പൊലീസിൽ അറിയിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു; കൊല നടത്തിയത് ജാമ്യത്തിലിറങ്ങിയ ശേഷം

സ്വന്തം ലേഖകൻ
കണ്ണൂർ: ച​ക്ക​ര​ക്ക​ൽ പൊതുവാച്ചേരിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​ജീ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പൊതുവാച്ചേരി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തേ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് പ്ര​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തേ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ജീ​ഷ് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യി​രു​ന്നു.​

അ​ബ്ദു​ൾ ഷു​ക്കൂ​ർ, റി​യാ​സ് എ​ന്നി​വ​രാ​ണ് പ്ര​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂ​ന്നു ദി​വ​സം മു​ൻ​പ് പ്ര​ജീ​ഷി​നെ കാ​ണാ​താ​യി​രു​ന്നു.