play-sharp-fill

കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ നടത്തി; വാക്സിൻ സ്വീകരിച്ചത് 834 പേർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷൻ നടത്തി. ആളുകൾക്ക് വാഹനത്തിൽ ഇരുന്നുതന്നെ വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയൻസ് പാരിഷ് ഹാളിൽ ഇന്നലെ ഒരുക്കിയത്. വാക്‌സിൻ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയവും വാഹനത്തിനുള്ളിൽതന്നെ ചിലവഴിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അതിരമ്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മുൻകൂട്ടി അറിപ്പ് നൽകിയവരാണ് വാഹനങ്ങളിൽ എത്തിയത്. തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങൾക്കു വീതം ടോക്കൺ നൽകി പാരിഷ് ഹാൾ വളപ്പിലേക്ക് കടത്തിവിടുകയായിരുന്നു. വാക്‌സിൻ നൽകുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ […]

കോവിഡ് വർധന: സംസ്ഥാനത്ത് വാ​ക്‌​സി​നേ​ഷ​നും പ​രി​ശോ​ധ​ന​യും കൂട്ടാൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമുണ്ടായത്. ദി​വ​സം ര​ണ്ടു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ് വാ​ക്‌​സി​ൻ എ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി വാ​ക്‌​സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ടാ​നും യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗവ്യാ​പ​ന​ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും. ആ​ൾ​ക്കൂ​ട്ടം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് […]

കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: എടത്വയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 6.30-നാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡ് ബാധിതയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി. രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ […]

പതിനാറുകാരിയെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് ഒളിവിൽ‍; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: പതിനാറുകാരിയെ അയൽവാസി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പെൺകുട്ടിയെ ബന്ധുക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ജംഷീർ എന്ന ആളാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ പെൺകുട്ടിയും, സഹോദരനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനാറുകാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയാണ് യുവാവ് കുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നത് കണ്ടത്. കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലായിരുന്നു പെൺകുട്ടി. മുത്തശ്ശിയെ കണ്ടതോടെ പ്രതി അവരെ ചവിട്ടിയിട്ട് […]

കോവിഡ് സാമ്പത്തിക പ്രതിസന്ധി; കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വീടിനുള്ളിൽ തൂങ്ങിമരിച്ചു; സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറയിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകൾ പണയപ്പെടുത്തി രണ്ട് ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്‌സ് എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് […]

ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ്; നാലാം പ്രതി മു​ൻ ഡി.​ജി.​പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ് നാലാം പ്രതി മു​ൻ ഡി.​ജി.​പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികൾക്ക് നേരത്തെ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉൾപ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം ഈ കേസിലെ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുൻകൂർ […]

കോവിഡ് വാക്‌സിൻ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം; ലക്ഷ്യം വേ​ഗത്തിലുള്ള സമ്പൂർണ വാക്സിനേഷൻ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാട്‌സാപ്പ് സൗകര്യം ഏർപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്. ഇനി മുതൽ മിനിട്ടുകൾക്കുള്ളിൽ വാക്‌സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ജനങ്ങൾ കൂടുതൽ […]

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേർ കൂടി ഇന്ത്യയിലേക്ക്; സംഘത്തിൽ 25 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ; മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിൽ

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ 78 പേ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സം​ഘ​ത്തി​ലു​ള​ള 25 പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ ഇന്നലെയാണ് താജിക്കിസ്ഥാനിൽ എത്തിയത്. ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ൽ നി​ന്ന് താ​ജി​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ‍​യ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി […]

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; കോവിഡ് വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴഞ്ചേരി: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പിൽ (പൂവാലുകുന്നേൽ) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആർ.നായർ (37) ആണ് മരിച്ചത്. കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്നാണ് അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതിനൽകി. നേരത്തേ ഇവർ പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററിൽ നടത്തിയ ക്യാമ്പിൽ ദിവ്യ ആദ്യഡോസ് വാക്സിനേഷനെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ കലശലായ തലവേദനയുണ്ടായതായി ബന്ധുക്കൾ പറയുന്നു. 14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ബോധംനഷ്ടപ്പെട്ട് താഴെവീണു. […]

അമിതമായ ഗുളികകൾ കഴിച്ച് എടക്കരയിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു; പ്രണയത്തിലായിരുന്ന യുവാവ് അടുത്തിടെ വിവാഹത്തിൽ നിന്ന് പിൻമാറിയത് യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് ബന്ധുക്കൾ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സ്വന്തം ലേഖകൻ മലപ്പുറം: എടക്കര മരുതയിൽ യുവ വനിതാ ഡാക്ടർ ആത്മഹത്യ ചെയ്തു. മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു. ഇന്ന് പുലർച്ചെ അമിതമായ ഗുളികകൾ കഴിച്ച് അവശ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ഈ ബന്ധത്തിൽ വന്ന പാളിച്ചയാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് […]