പതിനാറുകാരിയെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് ഒളിവിൽ; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം
സ്വന്തം ലേഖകൻ
പാലക്കാട്: പതിനാറുകാരിയെ അയൽവാസി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പെൺകുട്ടിയെ ബന്ധുക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയായ ജംഷീർ എന്ന ആളാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടക്കുമ്പോൾ വീട്ടിൽ പെൺകുട്ടിയും, സഹോദരനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനാറുകാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയാണ് യുവാവ് കുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നത് കണ്ടത്.
കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലായിരുന്നു പെൺകുട്ടി. മുത്തശ്ശിയെ കണ്ടതോടെ പ്രതി അവരെ ചവിട്ടിയിട്ട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി എങ്ങനെ വീടിനുള്ളിൽ കയറിയെന്ന് വ്യക്തമല്ല. ജംഷീറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.