മാറി ചിന്തിക്കൂ മനുഷ്യന്മാരെ… മാറ്റങ്ങൾക്ക് വിധേയരാകൂ… ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്
സ്വന്തംലേഖകൻ തിരുവനന്തപുരം: സ്കൂൾകാലഘട്ടം മുതൽ തന്നെ കുട്ടികൾക്ക് ലൈഗിംക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അടുത്തിടെയായി ഉയർന്നു വരുന്നത്.വേണ്ടത്ര അറിവില്ലാത്തതുകൊണ്ടുതന്നെ പലർക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിയാണ്.അറിവില്ലായ്മ കാരണം കുട്ടികളുടെ ഭാഗത്തു നിന്നടക്കം നിരവധി തെറ്റുകുറ്റങ്ങളും സംഭവിക്കുക പതിവാണ്.ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന ആവശ്യം വനിത കമ്മീൻ ശക്തമായി അവതരിപ്പിച്ചത്. എന്നാൽ വനിത കമ്മീഷൻ അധ്യക്ഷ സതീദേവിയുടെ അഭിപ്രായത്തിനു അശ്ലീലമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.ലൈംഗികത എന്നു പറയുമ്പോൾ തന്നെ അത് ഒതുക്കിവെയ്ക്കേണ്ട ഒന്നാണെന്ന മനോഭാവത്തിലാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.ഈ കമന്റുകൾക്കെതിരെ […]