കോടിശ്വരനായാൽ കാവ്യ മാധവനെ സ്വന്തമാക്കാം; മുടങ്ങാതെ വഴിപാടുകളും നേർച്ചയും കാഴ്ച്ചവെച്ചു; സ്ഥിരമായി ബമ്പർ ലോട്ടറികളുമെടുത്തു; ആദ്യ വിവാഹം തകർന്നതും ദിലീപുമായുള്ള വിവാഹശേഷം സംഭവിക്കുന്നതുമൊക്കെ പ്രകാശന്റെ തീരാശാപമോ? എങ്കിലും കാവ്യേ… അറിയാതെ പോയല്ലോ ആ സ്നേഹത്തെ; കാവ്യാ മാധവനായി പ്രകാശൻ ഇപ്പോഴും കാത്തിരിക്കുന്നു
സ്വന്തം ലേഖകൻ
ബാല താരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയ്ക്കൊപ്പം വളർന്നത് തന്നെ വളരെ പെട്ടന്നായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയായിരുന്നു കാവ്യ മാധവൻ നായികയായി തുടക്കം കുറിച്ചത്. കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് താൽപര്യം കൂടുതലാണ്. പല അഭിമുഖങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
മലയാളികളുടെ ഇഷ്ടനായികയായി തിളങ്ങിയ താരമാണ് കാവ്യാമാധവൻ. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒട്ടനവധി ആരാധകർ താരത്തിനുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ആരാധകൻ താരത്തിനുണ്ടായിരുന്നു. നാട് മുഴുവൻ അറിയപ്പെട്ട ആരാധകനെ എന്തുകൊണ്ടോ കാവ്യ മാത്രം അറിയാതെ പോയി.
കാവ്യയെ സ്വന്തമാക്കാൻ വേണ്ടി അമ്പലം തോറും വഴിപാടുകൾ നേർന്ന കാവ്യാ പ്രകാശൻ. ഒരു സ്വാകാര്യ ചാനളിലൂടെയാണ് കാവ്യാ പ്രകാശന്റെ അപൂർവ കഥ പുറത്തുവന്നത്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്.
കോടീശ്വരനായാൽ കാവ്യയെ വിവാഹം കഴിക്കാമെന്ന് കരുതി സ്ഥിരമായി ബമ്പർ ലോട്ടറിയും എടുക്കുന്നുണ്ട് പ്രകാശൻ. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്.
എന്നാൽ അങ്ങിനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടിട്ടില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. ബമ്പർ ലോട്ടറികളാണ് പ്രകാശൻ എടുക്കുന്നത് അത്രയും. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ എടുത്തത്.
ആരൊക്കെ ഉപദേശിച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ആ ലോട്ടറി എടുക്കുന്നതിൽ പ്രകാശന് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു കാവ്യയെ സ്വന്തം ആക്കണമെന്ന ആഗ്രഹം. അതുമായിട്ടാണ് ബമ്പർ ലോട്ടറികൾ പ്രകാശൻ എടുത്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. നാട്ടിൽ കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഇദ്ദേഹത്തെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്.
അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ട്.
ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല. കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു താരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശൻ- കണ്ണൂർ ഏഴോത്ത് എന്നും സ്വദേശികൾ പറയുകയാണ്.