അക്കൗണ്ട് ഉടമകൾക്ക് പണി കൊടുത്ത് പോസ്റ്റൽ വകുപ്പും; പോസ്റ്റൽ എസ്.ബി അക്കൗണ്ടുകൾക്ക് നിരക്ക് ഏർപ്പെടുത്തി തപാൽ വകുപ്പ്; ബാങ്കിങ് ഇടപാടുകൾക്ക് സമാനമായ ഫീസ് നിരക്ക് ഏർപ്പെടുത്തും
സ്വന്തം ലേഖകൻ
തൃശൂർ: പോസ്റ്റൽ എസ്.ബി അക്കൗണ്ടുകൾക്ക് നിരക്ക് ഏർപ്പെടുത്തി തപാൽ വകുപ്പ്. വലിയ തോതിലുള്ള അറിയിപ്പൊന്നും ഇല്ലാതെയാണ് ഇക്കഴിഞ്ഞ ഒന്നുമുതൽ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടു വന്നത്. ബാങ്കിങ് ഇടപാടുകൾക്ക് സമാനമായ ഫീസ് നിരക്കാണ് ഇവിടെയും ഏർപ്പെടുത്തിയിരിക്കുന്നത്.
ഇൻറർനെറ്റ് ഉപയോഗം രാജ്യമാകെ വ്യാപിച്ചതോടെ അനക്ക മില്ലാതായ പോസ്റ്റ് ഓഫിസുകൾക്ക് ജീവൻ നൽകിയിരുന്നത് പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകൾ ആയിരുന്നു. ബാങ്കുകൾ സർവിസ് ചാർജ് ഈടാക്കുന്നുവെന്ന പരാതികൾ രൂക്ഷമായതോടെയാണ് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് സ്വീകാര്യതയേറി. ഒരു രൂപ പോലും സർവിസ് ചാർജ് നൽകാതെ ബാങ്കിങ് ഇടപാടുകൾ നടത്തൂവെന്നായിരുന്നു ഇവരുടെ നയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇനി ഡെബിറ്റ് കാർഡ് മാറ്റിയെടുക്കാൻ 300 രൂപയും ജി.എസ്.ടിയും പിൻ നമ്പർ വീണ്ടെടുക്കാൻ 20 രൂപയും ജി.എസ്.ടിയും നൽകണം. മറ്റു എ.ടി.എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകൾക്ക് മുകളിൽ 220 രൂപയും ജി.എസ്.ടിയും ഈടാക്കും. സ്വന്തം എ.ടി.എമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ 10 രൂപയും ജി.എസ്.ടിയും നൽകണം.
സർവിസ് ചാർജില്ലാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എ.ടി.എം ഉപയോഗം, ബാങ്കുകൾ 1000, 5000 രൂപ മിനിമം ബാലൻസ് ആവശ്യപ്പെടുമ്ബോൾ വെറും 50 രൂപ സർവിസ് ചാർജ് മാത്രം മതി ഇവിടെ. എന്തു കൊണ്ടു സാധാരണക്കാരെ വലിയ തോതിൽ പിടിച്ചിരുത്തിയിരുന്ന രീതിയാണ് പൊളിച്ചെഴുത പ്പെട്ടിരിക്കുന്നത്.
പോസ്റ്റ് ഓഫിസിൽനിന്ന് ലഭിക്കുന്ന വീസ റുപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒൺ ലൈൻ ഇടപാടുകളും നടത്താൻ സാധിക്കും. പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകൾക്ക് പുറമെ ഏതുബാങ്കിന്റെ എ.ടി.എമ്മിലും ഈ കാർഡ് സൗജന്യമായി ഉപയോഗിക്കാമെന്നതും സർക്കാർ സ്ഥാപനമെന്ന വിശ്വാസവുമായതോടെ പോസ്റ്റൽ എസ്.ബി അക്കൗണ്ടുകൾ വളരെ പെട്ടെന്ന് സ്വീകാര്യത നേടി. ഇതിനെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് കേന്ദ്രത്തിന്റെ നടപടി.