video
play-sharp-fill

നിരോധിത രാസവസ്തുവിൻറെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ല; പാറമേക്കാവിൻറെ പൂരം അമിട്ട് വീണ്ടും പരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവിന്‍റെ പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് വീണ്ടും പരിശോധിയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അമിട്ടിൽ നിരോധിത വസ്തുവായ ബേരിയത്തിന്‍റെ അംശം കണ്ടെന്ന പേരിലായിരുന്നു ഇത് പിടിച്ചെടുത്തത്. അമിട്ട് പരിശോധിച്ചപ്പോൾ നിരോധിത രാസവസ്തുവായ ബേരിയത്തിന്‍റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്. നിരോധിത രാസവസ്തുവിന്‍റെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ലെന്ന് ജില്ലാഭരണകൂടം നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത അമിട്ടുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഏഴ് ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാൻ ഹൈക്കോടതി […]

ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ സുവർണാവസരം. താമസവും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രയും അടക്കമാണ് പാക്കേജ്. ഭക്ഷണച്ചിലവ് മാത്രമാണ് യാത്രക്കാർ സ്വയം വഹിക്കേണ്ടി വരിക. ഈ മാസം 16ആം തീയതിയാണ് പാക്കേജ് പ്രകാരമുള്ള ആദ്യത്തെ ബസ് ജില്ലയിൽ നിന്നും പുറപ്പെടുന്നത്. 50 പേർ രജിസ്‌റ്റർ ചെയ്യുന്നതോടെ സൂപ്പർ ഫാസ്‌റ്റ് ബസ് യാത്രക്കായി അനുവദിക്കും. […]

വിനോദ സഞ്ചാരികൾക്ക് സ്വാ​ഗതം: അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു

സ്വന്തം ലേഖകൻ തൃശൂർ : കനത്ത മഴയെ തുടർന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു. വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പ്രവേശിപ്പിച്ചുതുടങ്ങി. മഴ ശമിച്ച സാഹചര്യത്തിലാണ് നടപടി. മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റോഡും തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയർന്നിരുന്നു. വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. ഇതേത്തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. സമീപവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകി. ടൂറിസ്റ്റുകളുടെ പ്രവേശനവും വിലക്കി. 2018ന് സമാനമായാണ് അതിരപ്പിള്ളിയിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

വധശിക്ഷ ഇല്ലാതെ തന്നെ ജീവിതാവസാനം വരെ സൂരജിനെ അഴിക്കുള്ളിലാക്കി കോടതി; വിധി അതുപോലെ നടപ്പായാൽ സൂരജ് ജയിലിൽ കിടക്കുക 75-ാം വയസ്സ് വരെ

സ്വന്തം ലേഖകൻ കൊല്ലം: സത്യം എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. അഞ്ചൽ ഉത്രവധക്കേസിൽ പ്രതി സുരജിന് അർഹിക്കുന്ന ശിക്ഷ ലഭിക്കുമ്പോൾ ഈ ഒരു വിശ്വാസം തന്നെയാണ് വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത്. സത്യം പുറത്ത് വന്നിരിക്കുമെന്ന്.പക്ഷെ അപ്പോഴും അർഹമായ വിധിയ്ക്ക് ആയി കാത്തിരുന്ന കേരളക്കരയും ഉത്രയുടെ ബന്ധുക്കളും നിരാശയിലാണ്. സൂരജിനെ 45 കൊല്ലം ജയിലിൽ അടച്ച് തൂക്കുകയറിൽ നിന്ന് ഒഴിവാക്കുകയാണ് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് എന്ന ന്യായാധിപൻ. പാമ്പിനെ കൊണ്ട് കൊല്ലുന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. […]

മുക്കിലും മൂലയിലും കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് അനുമതിയോടെയാണോ? കലൂർ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് വെച്ചിരിക്കുന്ന രണ്ട് കൊടിമരങ്ങൾ ആരു പറഞ്ഞിട്ടാണെന്ന് സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാ​ഗങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി. മുക്കിലും മൂലയിലും കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് അനുമതിയോടെയാണോയെന്നു വ്യക്തമാക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. തദ്ദേശ സെക്രട്ടറിയെ ഹർജിയിൽ സ്വമേധയാ കക്ഷിചേർത്തു. മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടി കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗർ മിൽസ് നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ നിർദേശം. ഹർജിയിലെ കാര്യം മാത്രമല്ല ഇതെന്നും […]

തൂക്കുകയറിൽ നിന്ന് ഒഴിവായി സൂരജ്; ഉത്ര വധക്കേസിൽ പ്രതി സൂരജിന് 17 വർഷത്തെ തടവിന് ശേഷം ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം പിഴയും; സൂരജ് ആയുഷ്കാലം അകത്ത് തന്നെ; വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.ഇരട്ട ജീവപര്യന്തംവിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് […]

കേരളത്തെ നടുക്കിയ അരും കൊല; പ്രതിയ്ക്ക് 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ കൊല്ലം: അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി വിധിയെഴുതിയ ഉത്രവധക്കേസിൽ പ്രതി സൂരജിന് 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷം ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ജില്ലഅഡീ.സെഷൻസ് കോടതി. പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് ആണ് വിധി പ്രസ്താവിച്ചത്. ഉത്രയുടെ പിതാവും സഹോദരനും വിധി പ്രസ്താവിക്കുന്ന സമയം കോടതി മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അസാധാരണവും അവിശ്വസനീയവുമെന്ന് തോന്നിയ കേസിൻറെ നാൾ വഴികളിലൂടെ മെയ് 7, അഞ്ചൽ ഏറം- അവിശ്വസനീയമായ ഒരു മരണ വാർത്തയാണ് കൊല്ലം അഞ്ചിലിൽ നിന്നും പുറത്ത് വന്നത്. ഒരു തവണ […]

ജീവൻ വേണേൽ ഓടിക്കോ! കോട്ടയം പുളിമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണ് ദ്രവിച്ച് നിൽപുണ്ട്; ചുവട് ദ്രവിച്ച ഇരുമ്പ് തൂണ് തൊട്ടടുത്ത കടയുടെ ബോർഡിൽ ചാരി നിർത്തിയിരിക്കുന്നു; നടപടി എടുക്കാൻ തൂണ് തലയിൽ വീണ് ആരേലും ചാകണമെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് പുളിമൂട് ജംഗ്ഷൻ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് ചുവട് ദ്രവിച്ച് താങ്ങി നിർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി നടക്കുന്നത്. ഇത്ര ഗുരുതര അവസ്ഥയിലുള്ളതും, ഏത് സമയത്തും അപകടം സംഭവിക്കാവുന്നതുമായ അവസ്ഥയിലായിരുന്നിട്ടും തൂണ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ല പരാതിയുമായി ഓട്ടോക്കാരും, വ്യാപാരികളും PWD ഓഫീസിലെത്തിയെങ്കിലും തിരിഞ്ഞ് നോക്കാൻ അധികാരികൾ തയ്യാറായില്ല. പോസ്റ്റ് മാറിയിടാൻ ദ്രവിച്ച് നിൽക്കുന്ന പോസ്റ്റ് മറിഞ്ഞ് വീണ് ആരേലും മരിക്കണമെന്ന നിലപാടാണ് […]

വീട്ടുകാർ അറിയാതെ ഒളിച്ചോടി; ഹോട്ടൽ മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി മാലകൾ കൈമാറി; കുടുംബത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യുവദമ്പതികൾ കോടതിയിൽ; കല്യാണം അസാധുവാക്കി കോടതി

സ്വന്തം ലേഖകർ ചണ്ഡീഗഡ്: ഒളിച്ചോടി ഹോട്ടൽ മുറിയിൽവെച്ച് നടന്ന വിവാഹം അസാധുവാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹിതരായ ശേഷം സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. സെപ്തംബർ 26നാണ് 20 വയസ്സുകാരിയും 19 വയസ്സുകാരനും വിവാഹം കഴിച്ചത്. തുടക്കത്തിൽ തന്നെ ഹർജിക്കാരനായ ആൺകുട്ടിയ്‌ക്ക് കല്യാണം കഴിക്കാൻ പ്രായപൂർത്തിയായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരുടെ ഹർജി പരിഗണിക്കവെ ഹോട്ടൽ മുറിയിൽവെച്ച് മാലകൾ കൈമാറിയെന്നും അവിടുത്തെ പാത്രത്തിൽ തീ കത്തിച്ച് വിവാഹ ചടങ്ങ് ( സപ്തപദി) നടത്തിയെന്നും […]

കൊവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പരോളിൽ വിട്ട തടവുകാരിൽ പകുതി പേരും ഇപ്പോഴും പുറത്ത്; പരോളിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ ടിപി കേസ് പ്രതികളും; ജയിലിനുള്ളിൽ പ്രതിഷേധം ചർച്ചയാകുന്നു…

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞെങ്കിലും സർക്കാരിന് പല തീരുമാനങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നു.ജയിലുകളിലും കൊവിഡ് വ്യാപനം വർധിച്ചതോടെ സർക്കാർ പരോളിൽ വിട്ട 1206 ലേറെ തടവുകാരിൽ പകുതി പേരും തിരിച്ചെത്തിയില്ല. സർക്കാരിന് പുതിയ വെല്ലുവളിയാണ് ഇത്. ആരൊക്കെയാണ് പുറത്തു നിൽക്കുന്നതെന്ന കണക്ക് സർക്കാർ പരസ്യമാക്കിയിട്ടില്ല.എന്നാൽ, ടിപി കേസ് പ്രതികളും പുറത്തുണ്ടെന്നാണ് സൂചന. 120 ദിവസത്തെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാർ തിരികെ പ്രവേശിക്കണമെന്നു കഴിഞ്ഞ 26 നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്ന് 620 പേർ വിവിധ സെൻട്രൽ ജയിലുകളിൽ മടങ്ങിയെത്തി. എന്നാൽ 586 […]