ജീവൻ വേണേൽ ഓടിക്കോ! കോട്ടയം പുളിമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണ് ദ്രവിച്ച് നിൽപുണ്ട്; ചുവട് ദ്രവിച്ച  ഇരുമ്പ് തൂണ് തൊട്ടടുത്ത കടയുടെ ബോർഡിൽ ചാരി നിർത്തിയിരിക്കുന്നു; നടപടി എടുക്കാൻ തൂണ് തലയിൽ വീണ് ആരേലും ചാകണമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് പുളിമൂട് ജംഗ്ഷൻ.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് ചുവട് ദ്രവിച്ച് താങ്ങി നിർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.

കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി നടക്കുന്നത്. ഇത്ര ഗുരുതര അവസ്ഥയിലുള്ളതും, ഏത് സമയത്തും അപകടം സംഭവിക്കാവുന്നതുമായ അവസ്ഥയിലായിരുന്നിട്ടും തൂണ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ല

പരാതിയുമായി ഓട്ടോക്കാരും, വ്യാപാരികളും PWD ഓഫീസിലെത്തിയെങ്കിലും തിരിഞ്ഞ് നോക്കാൻ അധികാരികൾ തയ്യാറായില്ല.

പോസ്റ്റ് മാറിയിടാൻ ദ്രവിച്ച് നിൽക്കുന്ന പോസ്റ്റ് മറിഞ്ഞ് വീണ് ആരേലും മരിക്കണമെന്ന നിലപാടാണ് അധികൃതർക്ക്.